ഫെയ്‌സ്ബുക്കില്‍ വീണ്ടും വിവരചേര്‍ച്ച. 26.7 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയ വ്യക്തമാക്കി.
ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ എസ്എംഎസ് തട്ടിപ്പ്, ഫിഷിങ് പ്രചരണങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാനിടയുണ്ടെന്ന് ബോബ് പറഞ്ഞു. വിയറ്റ്‌നാമില്‍ നിന്നുള്ള സൈബര്‍ കുറ്റവാളികള്‍ ഫെയ്‌സ്ബുക്ക് എപിഐ ദുരുപയോഗം ചെയ്യുകയാണെന്നും ബോബ് കൂട്ടിചേര്‍ത്തു.
ഉപയോക്താക്കളുടെ ഐഡികളും, ഫോണ്‍ നമ്പറും ഹാക്കര്‍മാര്‍ എങ്ങനെ കൈക്കലാക്കി എന്ന് വ്യക്തമല്ല. 2018നു മുമ്പ് ഫോണ്‍ നമ്പറുകള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ലഭ്യമായിരുന്ന സമയത്തായിരിക്കും വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് ഫേസ്ബുക്കിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നാണ് ഫെയ്‌സ് ബുക്ക് അറിയിച്ചത്.















