ദുബായ്: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് സൗജന്യ വോയിസ്-വീഡിയോ കോള്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ടോടോക്ക് ആപ്ലിക്കേഷന്‍ യുഎഇയില്‍ നിരോധിച്ചു. പരാതി ഉയര്‍ന്നതോടെ ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയവ പ്ലേസ്റ്റോറുകളില്‍ നിന്നും ആപ്പിനെ നീക്കം ചെയ്തു. ഇന്റര്‍നെറ്റ് വഴി സൗജന്യമായി നാട്ടിലേക്ക് വിളിക്കാന്‍ പ്രവാസികള്‍ ഉപയോഗിച്ചുവന്നിരുന്ന ആപ്പ് ആയിരുന്നു ടോടോക്ക്.
കഴിഞ്ഞ വര്‍ഷമാണ് ടോടോക്ക് യുഎഇയില്‍ പ്രചാരത്തിലായത്. വാട്‌സാപ്പ്, സ്‌കൈപ്പ് തുടങ്ങിയ ആപ്പുകള്‍ക്ക് വിലക്കുള്ളതിനാല്‍ വളരെ എളുപ്പം ടോടോക്ക് ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിയാര്‍ജിച്ചത്. യുഎഇയില്‍ നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന ബോട്ടീം ആപ്പിനെ പിന്നിലാക്കിയാണ് ടോടോക്ക് പ്രചാരത്തിലെത്തിയത്.
മെസേജ് ചെയ്യാനും 20 പേരെ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്. പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വിപിഎന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്‌ക്കാതെയും വീഡിയോ കോള്‍ ഉള്‍പ്പെടെ ചെയ്യാമെന്നതായിരുന്നു ടോടോക്കിന്റെ സവിശേഷത.
അതേസമയം, നിലവില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇപ്പോഴൂം തടസ്സങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. മികച്ച വോയിസ്, വീഡിയോ ക്ലാരിറ്റിയോടെയുള്ള കോള്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ടോടോക്ക് വളരെ പെട്ടെന്നാണ് പ്രവാസികള്‍ക്കിടയില്‍ പ്രിയങ്കരമായത്.















