ഉപഭോക്താക്കള്‍ക്ക് 2020 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 2,020 രൂപയുടെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ജിയോ ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ ഓഫര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ജിയോ അധികൃതര്‍ അറിയിച്ചത്.
ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമല്ല സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും ജിയോ 2020 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’ ലഭ്യമാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ദിവസവും 1.5 ജിബി ഡാറ്റ, സൗജന്യ എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസ് എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പുതിയ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.അതേസമയം നേരത്തെ പുതുക്കി നിയമിച്ച പ്ലാനുകളും ഓഫറുകളുമെല്ലാം പഴയതു പോലെ തുടരുമെന്ന് കമ്പനി വ്യക്തമാക്കി.















