മുംബൈ: ഭാരതി എയര്‍ ടെല്‍ അടുത്തിടെ അവതരിപ്പിച്ച വൈ ഫൈ കോളിങ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് മികച്ച വോയിസ് കോളിങ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കമ്പനി ആരംഭിച്ചത്. വൈഫൈ കോളിങിന് ആപ്പുകളോ, സിം കാര്‍ഡോ ആവശ്യമില്ല. സ്മാര്‍ട്ട് ഫോണ്‍ മാത്രം ഉപയോഗിച്ച് കോള്‍ ചെയ്യാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയത്.
ഇന്ത്യയില്‍ വ്യാപകമായി ഈ സൗകര്യം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും വൈ ഫൈ ഉപയോഗിച്ച് ഫോണ്‍ വിളിക്കാന്‍ സംവിധാനത്തിലൂടെ കഴിയും. 16 സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെ 100 ലേറെ മോഡലുകള്‍ക്ക് ഈ സൗകര്യം നല്‍കാനാവുമെന്ന് കമ്പനി പറഞ്ഞു.
ജിയോ വൈ ഫൈ കോളിങ് ആരംഭിച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് എയര്‍ടെല്‍ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടത്. ജനുവരി 6 നാണ് ജിയോ പുതിയ സംവിധാനം ആരംഭിച്ചത്. ഡല്‍ഹി, മുംബൈ, തമിഴ്നാട്, കൊല്‍ക്കത്ത, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് നേരത്തെ കമ്പനി ഈ സംവിധാനം ആരംഭിച്ചത്.