Tech

ഇന്ത്യയിൽ 10000-15000 രൂപ വിലയുള്ള സ്മാർട്ഫോൺ ശ്രേണിയിൽ ഒന്നാമതെത്തി വിവോ

ന്യൂഡൽഹി: ഇന്ത്യയിൽ 10000-15000രൂപ വിലയുള്ള സ്മാർട്ഫോൺ ശ്രേണിയിൽ  ഒന്നാമതെത്തി സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവോ. 22.5ശതമാനം വിപണി വിഹിതത്തോടെയാണ് വിവോ ഒന്നാമതെത്തിയത്. ഏറ്റവും പുതിയ ജിഎഫ്‌കെ പ്രകാരം വിവോ, വിൽപ്പന എണ്ണത്തിൽ 48% വളർച്ചയും, മൂല്യത്തിന്റെ വാർഷിക വളർച്ചയിൽ 33% മുന്നേറ്റവും രേഖപ്പെടുത്തി.

2019 ൽ വിവിധ വിലകളുടെ സ്മാർട്ഫോൺ ശ്രേണികളിലുടനീളം സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ചുകൊണ്ടാണ് വിവോ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തിയത്. കൂടാതെ, അടുത്തിടെ പുറത്തിറക്കിയ എസ്-സീരീസ്-വിവോ എസ് 1 ന്റെ ആദ്യ മോഡൽ സെപ്റ്റംബറിൽ 15k -20k വില വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറി.

ഉപഭോക്തൃ കേന്ദ്രീകൃതമാണ് വിവോയുടെ പ്രധാന യു‌എസ്‌പിയെന്നും ഇത് ഇന്ത്യയിലെ വിവോയുടെ വളർച്ചയുടെയും വിജയത്തിൻറെയും കാതലായി തുടരുന്നുവെന്നും വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ, നിപുൻ മാര്യ പ്രതികരിച്ചു. ഇന്ത്യയിലെ വിപണി വിഹിതം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരമായ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾ ഞങ്ങളുടെ ശ്രമങ്ങളെ നിരന്തരം അംഗീകരിക്കുന്നതിന്റെ തെളിവാണ് ഏറ്റവും പുതിയ ജി‌എഫ്‌കെ റിപ്പോർട്ട്‌. പുതുവർഷത്തിലും ഞങ്ങൾ സ്മാർട്ട്‌ഫോൺ പ്രേമികളെ ആശ്ചര്യപ്പെടുത്തുന്നത് തുടരുമെന്നും തടസ്സമില്ലാത്ത അനുഭവം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിപുൻ മാര്യ പറഞ്ഞു.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close