ട്വിറ്ററില്‍ ഒരിക്കല്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ തിരുത്താനുള്ള സൗകര്യം ഒരിക്കലും അവതരിപ്പിക്കില്ലെന്ന് വ്യക്തമാക്കി ട്വിറ്റര്‍ മേധാവി ജാ്ക്ക് ഡോഴ്സി. ട്വീറ്റുകളില്‍ എന്തെങ്കിലും പിശക് സംഭവിച്ചാല്‍ അത് നീക്കം ചെയ്ത് മറ്റൊന്ന് പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന് നല്‍കരുത് എന്ന ആശയം ട്വിറ്ററിന്റെ അടിസ്ഥാന രൂപകല്പനയില് പെടുന്നതാണ്. ഒരു എസ് എം എസ്, ടെക്സ്റ്റ് മെസേജ് സര്‍വീസ് എന്ന നിലയിലാണ് ട്വീറ്റര്‍ തുടങ്ങിയത്. ഒരു സന്ദേശം അയച്ചു കഴിഞ്ഞാല്‍ അത് തിരിച്ചെടുക്കാന്‍ കഴിയില്ല. തുടക്കകാലം തൊട്ടുള്ള ആ രീതി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഡോഴ്സി പറഞ്ഞു.
എഡിറ്റ് ഓപ്ഷന് നല്കിയാല് ട്വീറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതുവഴി ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.