ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയഹാര്‍ജി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ നല്‍കിയിരുന്നു. കേസിലെ പ്രതികളായ വിനയ് ശര്‍മയുടെയും മുകേഷ് സിംഗിന്റെയും തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദയാഹര്‍ജി നല്‍കിയത്.
പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ തീയതി അടക്കം വിശദമായ റിപ്പോര്‍ട്ട് നല്കാന് തിഹാര്‍ ജയില്‍ അധികൃതരോട് ഇന്നലെ ഡല്‍ഹി കോടതി നിര്‍ദേശിച്ചിരുന്നു. ദയാഹര്‍ജി നല്‍കിയത് ചൂണ്ടിക്കാട്ടി വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.