കൊച്ചി: ടെക്നൊയുടെ പുതുവർഷത്തിലെ ആദ്യ സ്മാർട്ഫോൺ സ്പാർക് ഗോ പ്ലസ് വിപണിയിൽ. മികച്ച കാഴ്ച്ച അനുഭവം ലഭ്യമാക്കുന്ന ഏറ്റവും വലിയ 6.52 ഇഞ്ച് എച്ച്ഡി സ്ക്രീൻ ഇതിന് ബിഗ് ബി എന്ന വിളിപ്പേര് നൽകുന്നു. 4000 എംഎഎച്ച് ബാറ്ററി, ഡ്യൂവൽ ക്യാമറയോട് കൂടിയ എഐ പവേർഡ് 8 എംപി റിയർ ക്യാമറ, ഫ്രണ്ട് ഫ്ലാഷോടു കൂടിയ 8എംപി സെൽഫി ക്യാമറ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന ഫോണിന്റെ വില 6,299രൂപയാണ്.
ഫേസ് അൺലോക്ക്, സ്മാർട്ട് ഫിംഗർ പ്രിന്റ് സ്കാനർ, തുടങ്ങിയ നൂതന സവിശേഷതകൾ കൂടിച്ചേർന്ന സ്പാർക് ഗോ പ്ലസ്സിൽ, ആൻഡ്രോയ്ഡ് 9.0 ഗോ വേർഷനാണ് ഉപയോഗിച്ചിരിക്കുന്നത്.
2.0 ജിഗാ ഹെട്സ് സിപിയു പ്രോസസർ, 2ജിബി റാം, 32ജിബി റോം എന്നിവ ഫോണിന് മികച്ച വേഗതയും, പ്രകടനവും ഉറപ്പുവരുത്തുന്നു. എല്ലാത്തരം നൂതന സവിശേഷതകളും ന്യായമായ വിലയിൽ സ്വന്തമാക്കാം എന്നതാണ് ടെക്നോ സ്പാർക് ഗോ പ്ലസിന്റെ പ്രധാന പ്രത്യേകത.
‘ഹില്ലിയർ പർപ്പിൾ’, ‘വെക്കേഷൻ ബ്ലൂ’ എന്നിങ്ങനെ ആകർഷകമായ രണ്ട് നിറങ്ങളിൽ വിപണിയിലെത്തുന്ന സ്പാർക് ഗോ പ്ലസ് ഇന്ത്യയിലുടനീളം 35000 റീട്ടെയിൽ ടച്ച് പോയിന്റുകളിൽ ലഭ്യമാണ്.