ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വാട്ട്സ് ആപ്പ് അവതരിപ്പിച്ച ഡാര്‍ക്ക് മോഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമായി. പ്ലേ സ്റ്റോറില്‍ വാട്ട്സ് ആപ്പ് ബീറ്റാ ടെസ്റ്റിംഗില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കാണ് ഡാര്‍ക്ക് മോഡ് അപ്ഡേറ്റ് ലഭ്യമായിട്ടുള്ളത്. ബീറ്റാ ഉപയോക്താക്കള്‍ പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്താല്‍ സെറ്റിംഗ്സില് നിന്നും ഡാര്‍ക്ക് മോഡ് എനേബിള്‍ ചെയ്യാം.
ചാറ്റ്സ് എന്ന് ഓപ്ഷനില്‍ തീംസ് സെലക്ട്റ്റ് ചെയ്ത് ഡാര്‍ക്ക് തെരഞ്ഞെടുത്താല്‍ വാട്ട്സ് ആപ്പ് അടിമുടി കറുപ്പായി മാറും. ബാറ്ററി ഉപയോഗം കുറയ്ക്കുമെന്നതാണ് ഡാര്‍ക്ക് മോഡിന്റെ ഏറ്റവും വലിയ പ്രത്യേകത. വെളിച്ചക്കുറവ് നേരിടുന്ന ചുറ്റുപാടില്‍ ഡാര്‍ക്ക് മോഡ് കണ്ണിന് ആശ്വാസം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 500 കോടി ഡൗണ്‍ലോഡുകള്‍ വാട്ട്സ് ആപ്പ് പിന്നിട്ടു. ഇതോടെ 500 കോടി ഡൗണ്‍ലോഡ് പിന്നിടുന്ന രണ്ടാമത്തെ ഗൂഗൂള്‍ ഇതര ആപ്പ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് വാട്ട്സ് ആപ്പ്. ഫേസ്ബുക്ക് ആണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആപ്പ്. ദിവസേന 100 കോടി പേര് വാട്ട്സ്ആപ്പില്‍ ഓണ്‍ലൈന്‍ ആകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.