സിറ്റിയെ തകര്‍ത്ത് ടോട്ടനം, ആഴ്‌സണലിനെ പിടിച്ചുകെട്ടി ബേണ്‍ലി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സിറ്റിയെ തകര്‍ത്ത് ടോട്ടനം, ആഴ്‌സണലിനെ പിടിച്ചുകെട്ടി ബേണ്‍ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2020, 02:46 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടു കളികളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയവും സമനിലയും. ആദ്യമത്സരത്തില്‍ ബേണ്‍ലീ എഫ് സിയും ആഴ്‌സണലുമാണ് ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ടിവന്നത്. രണ്ടാം മത്സരത്തില്‍ ടോട്ടനം മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചു.

ഇരുപത്തിയഞ്ചാം റൗണ്ട് കളികള്‍ നടന്ന ആഴ്‌ചയില്‍ മികച്ച ജയത്തോടെ മുന്നേറാമെന്ന ആഴ്‌സണലിന്റെ മോഹം പക്ഷെ ബേണ്‍ലി കെടുത്തി. കൂടുതല്‍ സമയം പന്ത് കൈവശംവച്ചിട്ടും 463 പാസ്സുകളിലൂടെ എതിരാളിയുടെ കളത്തില്‍ നിരവധി മുന്നേറ്റം നടത്തിയിട്ടും ആഴ്‌സണലിന് കാര്യമായി ഒരു ഗുണവും ലഭിച്ചില്ല. നിലവില്‍ 31 പോയിന്റുകളോടെ ആഴ്‌സണല്‍ 10-ാംസ്ഥാനത്തും ബേണ്‍ലി അത്രതന്നെ പോയിന്റുമായി 11-ാം സ്ഥാനത്തുമാണ്.

രണ്ടാം മത്സരത്തില്‍ രണ്ടാം പകുതിയിലെ ആക്രമണത്തിലൂടെയാണ് ടോട്ടനം മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റിയെ പക്ഷെ എല്ലാ അര്‍ത്ഥത്തിലും ടോട്ടനം നിഷ്പ്രഭമാക്കി. രണ്ടാം പകുതിയില്‍ കിട്ടിയ രണ്ടവസരങ്ങളും ടോട്ടനം താരങ്ങള്‍ മുതലാക്കി. 63-ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍വിനും 71-ാം മിനിറ്റില്‍ സണ്‍ ഹ്യൂംഗ് മിനുമാണ് ടോട്ടനത്തിനായി ഗോളുകള്‍ നേടിയത്. 60-ാം മിനിറ്റില്‍ ഒലിസാന്റര്‍ സിന്‍ചെങ്കോ ചുവപ്പുകാര്‍ഡ് കണ്ടതോടെ തൊട്ടടുത്ത നിമിഷം ടോട്ടനം ആദ്യ ഗോള്‍ നേടി. പോയിന്റ് നിലയില്‍ 37 പോയിന്റുകളുമായി ടോട്ടനം അഞ്ചാം സ്ഥാനത്തും സിറ്റി 51 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുമാണ്.

Share58
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യങ്ങൾ മുതൽ ഉമർ ഖാലിദിന് പിന്തുണ വരെ; കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies