സാൻഫ്രാൻസിസ്കോ: ഫേസ്ബുക്കിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്തവർ നിരന്തരം ട്വീറ്റുകൾ പോസ്റ്റ് ചെയ്തതോടെയാണ് ഹോക്ക് ചെയ്യപ്പെട്ട വിവരം പുറംലോകമറിയുന്നത്. ഹാക്ക് ചെയ്യപ്പെട്ട വിവരം ഫേസ്ബുക് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഞങ്ങളെ ബന്ധപ്പെടുവാനും ഹാക്കർമാർ ഫേസ്ബുക്കിന്റെ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. ഔർമൈൻ ഡോട് ഓർഗ് എന്ന വെബ്സൈറ്റ് അഡ്രസാണ് ഹാക്കർമാർ ട്വീറ്റിൽ അവരെ ബന്ധപ്പെടുന്നതിനായി നൽകിയിരിക്കുന്നത്.
അതേസമയം, തങ്ങളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ചെറിയ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്നും അതിന്റെ നിയന്ത്രണം കമ്പനി തിരികെയെടുത്തുവെന്നും ഫേസ്ബുക് ട്വീറ്റ് ചെയ്തു.