ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോഗിച്ച് ഇനി വാഹനവും ലോക്ക് ചെയ്യാം. ആപ്പിള്‍ ഐഒഎസ് 13.4 ലെ പ്രധാന സവിശേഷതയാണിത്. കാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമെല്ലാം കാര്‍ കീ ഫീച്ചറിലൂടെ കഴിയും. ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനമുള്ള ഏത് കാറിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.
ഉപഭോക്താക്കള്‍ അവരുടെ ഐഫോണ്‍ കാറുമായി പെയര്‍ ചെയ്യുകയോ ആപ്പിള്‍ വാലറ്റില്‍ നിങ്ങളുടെ വാലറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്താല്‍ വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമെല്ലാം കഴിയും. ഡിജിറ്റല്‍ കീവാലറ്റ് ആപ്ലിക്കേഷന്‍ വഴി സുഹൃത്തുമായോ ബന്ധുവുമായോ ഈ സൗകര്യം പങ്കു വെയ്ക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
കാര്‍ കീ ഫീച്ചര്‍ ഉപയോഗിക്കാനായി വാഹനത്തിന്റെ ന്െപ്സി റീഡറിന് മുകളില്‍ ഐഫോണോ ആപ്പിള്‍ വാച്ചോ സ്ഥാപിക്കണം. ഇവ തമ്മില്‍ പെയര്‍ ചെയ്യാന്‍ ചിലപ്പോള്‍ തുടക്കത്തില്‍ കുറച്ച് സമയം എടുത്തേക്കാം. അതിനാല്‍ എന്‍എഫ്സി റീഡറില്‍ നിന്നും ഐഫോണ്‍ ഉടന്‍ നീക്കം ചെയ്യരുത്. പെയറിംഗ് പരാജയപ്പെട്ടാല്‍ ഒരു പിന്‍കോഡ് ഉപയോഗിച്ച് വാലറ്റ് ആപ്ലിക്കേഷനിലേക്ക് കാര്‍ കീ ചേര്‍ക്കാം.