ഗ്രഹങ്ങള്‍ രൂപപ്പെട്ടത് പതിയെ പതിയെ കൂടികലര്ന്നാണെന്ന് വാദം ശരിവെച്ച് പുതിയ പഠനങ്ങള്‍. അതിശക്തമായ കൂട്ടിയിടികളിലൂടെയാണ് സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ ഉണ്ടായതെന്നായിരുന്നു ശാസ്ത്ര ലോകത്ത് നിലനിന്നിരുന്ന വാദം. എന്നാല്‍ ശക്തമായി കൂടിയിടി കൊണ്ടല്ല മറിച്ച് പതിയെ പതിയെ കൂടിക്കലര്‍ന്നാണ് വലിയ ഗ്രഹങ്ങള്‍ ഉണ്ടായതെന്ന ഇടക്കാല വാദങ്ങളെ ശരി വെയ്ക്കുകയാണ് പുതിയ പഠനം. അമേരിക്കന്‍ അസോസിയേഷന് ഫോര്‍ ദ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സിന്റേതാണ് പുതിയ കണ്ടെത്തല്‍.
സൂര്യനില്‍ നിന്നും 600 കോടി കിലോമീറ്റര്‍ ദൂരെയായി കുയ്പൂര് ബെല്‍റ്റ് മേഖലയിലുള്ള അരോകോത്ത് എന്ന ബഹിരാകാശ വസ്തുവിനെ നിരീക്ഷിച്ചു നടത്തിയ പഠനങ്ങളില്‍ നിന്നാണ് പുതിയ കണ്ടെത്തലുകള്‍. 460 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് വലിയ ബഹാരാകാശ രൂപങ്ങള്‍ ചേര്‍ന്ന് സൗരയുഥം രൂപപ്പെട്ടപ്പോള്‍ ബാക്കിയായ ഭാഗമാണ് കുയ്പെര്‍ ബെല്‍റ്റ്. നാസയുടെ ന്യൂ ഹൊറൈസണ്‍ ബഹിരാകാശ പേടകം പകര്‍ത്തിയ ചിത്രങ്ങളാണ് അരോകോത്തിന്റെ ഘടനയെ പറ്റി ഗവേഷണം നടത്തി ഗ്രഹങ്ങള്‍ ഉണ്ടായതിനെ പറ്റി പുതിയ നിഗമനത്തിലെത്താന്‍ ശാസത്രജ്ഞരെ സഹായിച്ചത്.
ഈ പഠനത്തില്‍ വലിയ കൂട്ടിയിടിയുടേതായ ഒരു തെളിവും ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടില്ല. അതിനാലാണ് ഗ്രഹങ്ങള്‍ ഉണ്ടായത് സാവധാനമായി കൂടിച്ചേരലിലൂടെയാണെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞരെത്തിയത്.