ബംഗളൂരു: ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടാതെയുള്ള സൗജന്യ കാൻസലേഷൻ ഒരുക്കി കൺഫേം ടികെടി. ബംഗളൂരു ആസ്ഥാനമായ ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ഡിസ്കവറി ആന്റ് ബുക്കിംഗ് എഞ്ചിനാണ് കൺഫേംടികെടി. ഇതോടെ ട്രെയിൻ ബുക്കിംഗുകളിന്മേൽ സൗജന്യ ക്യാൻസലേഷൻ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ആദ്യ പ്ലാറ്റ്ഫോമായി കൺഫേംടികെടി മാറി.
ഈ സംരക്ഷണത്തിനായി ഓപ്റ്റ് ചെയ്യുമ്പോൾ, ഉപയോക്താക്കൾക്ക് ടിക്കറ്റ് റദ്ദാക്കുന്ന സമയത്ത് ഒരു ചോദ്യങ്ങളും ചോദിക്കപ്പെടാതെ തന്നെ പൂർണ്ണ റീഫണ്ടിനുള്ള അവകാശം ലഭിക്കുന്നു. സൗജന്യ ക്യാൻസലേഷൻ സംരക്ഷണം ഓപ്റ്റ് ചെയ്യുന്ന, ഉപയോക്താക്കൾക്ക് ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് വരെയോ അല്ലെങ്കിൽ ചാർട്ട് തയ്യാറാക്കുന്നതുവരെയോ തങ്ങളുടെ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാനാവും.
തത്കാൽ യാത്രക്കാർക്കും ടിക്കറ്റ് റദ്ദാക്കുമ്പോൾ പൂർണ്ണ റീഫണ്ട് പ്രയോജനപ്പെടുത്താനാവും, എന്നാൽ നിലവിൽ കറന്റ് ബുക്കിംഗ് ടിക്കറ്റുകൾക്ക് സൗജന്യ ക്യാൻസലേഷൻ സംരക്ഷണം ബാധകമല്ല. ഭാഗിക റദ്ദാക്കലുകളുടെ കാര്യത്തിൽ, പൂർണ്ണ റീഫണ്ട് റദ്ദാക്കിയ യാത്രികന്റെ അടിസ്ഥാന യാത്രാ നിരക്കിനു തുല്യം മാത്രമായിരിക്കും.
അവസാന നിമിഷ ബുക്കിംഗുകളിൽ പോലും ടിക്കറ്റ് ലഭിക്കുന്നതിനുള്ള മെച്ചപ്പെട്ട സാദ്ധ്യത ഉപയോക്താക്കൾക്ക് നൽകുന്നതിനായി കൺഫേംടികെടി, അത്യാധുനിക ഗ്രാഫ്-അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നതിന് ലഭ്യമായിട്ടുള്ള വിവിധ ക്വാട്ടകൾ വിനിയോഗിക്കുകയും ചെയ്യുന്നു. കൺഫേംടികെടി നിർദ്ദേശിക്കുന്ന ബദൽ യാത്രാ ഓപ്ഷനുകളിൽ അതേ ട്രെയിനിലുള്ള ഓപ്ഷനുകൾ,വ്യത്യസ്ത ട്രെയിനുകളിലുള്ള ഓപ്ഷനുകൾ, ട്രെയിനിന്റെയും ബസിന്റെയും കോമ്പിനേഷൻ എന്നിവ ഉൾപ്പെടുന്നു.
നിലവിൽ ഇംഗ്ലീഷിലും, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, മലയാളം, ബംഗാളി എന്നീ മറ്റ് ഏഴ് പ്രാദേശിക ഭാഷകളിലും കൺഫേം ടികെടി ലഭ്യമാണ്.