തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വര്‍ക്ക് ഫ്രം ഹോമിലാണ് ജീവനക്കാര്‍. വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിനായി ഒരു മാസത്തെ ബ്രോഡ്ബാന്‍ഡ് സേവനം സൗജന്യമായി നല്‍കുമെന്ന് ബിഎസ്എന്‍എല്‍.
അഞ്ച് ജിബി ഡേറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുക. നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന് ഇല്ലാത്തവര്‍ക്കും ലാന്‍ഡ് ലൈന്‍ ഉപഭോക്തക്കള്‍ക്കും പുതിയ കണക്ഷന് എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും.