ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഡേറ്റാ പ്ലാനുകള്‍ ആവിഷ്ക്കരിച്ച് ബിഎസ്എന്‍എല്‍. രണ്ടു വാര്‍ഷിക ബള്‍ക്ക് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ആദ്യ പ്ലാന്‍ 693 രൂപയുടേയും രണ്ടാം പ്ലാന്‍ 1212 രൂപയുടേതുമാണ്. 693 രൂപയുടെ പ്ലാനില്‍ 300 ജിബി ഡേറ്റ ലഭിക്കും. അത് വാലിഡിറ്റി കാലയളവില്‍ ഉപയോഗിക്കാന്‍ കഴിയും.
രണ്ടാമത്തെ പ്ലാന്‍ 365 ദിവസത്തേക്ക് 500 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. ഡാറ്റാ നിര്‍ദ്ദിഷ്ട പ്ലാനുകളാണ് ഇവ. ഈ പ്ലാനുകളില്‍ എസ്എംഎസോ കോളിംഗ് ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ല.
54 ദിവസത്തേക്ക് 198 രൂപയ്ക്കുള്ള പ്രീപെയ്ഡ് പ്ലാനും ബിഎസ്എന്‍എല്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.