ന്യൂഡല്‍ഹി: ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. ഭാരത് ബ്രോഡ്ബാന്‍ഡ് പ്രമോഷണല്‍ ഓഫര്‍ 100 ജിബി സിയുഎല്‍ ലഭ്യത ജൂണ്‍ 29 വരെ വര്‍ധിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 499 രൂപയില്‍ വരുന്ന പ്രതിമാസ പദ്ധതി ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത ഡേറ്റാ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് പ്രാദേശിക എസ്ടിഡി കോളിംഗ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.
20 എംബിപിഎസ് വരെ വേഗതയുള്ള 100 ജിബി ഡേറ്റയാണ് തുടക്കത്തില്‍ പ്രമോഷണല്‍ ഓഫറായി നല്‍കുന്നത്. ഫെബ്രുവരിയില്‍ ആരംഭിച്ച ഇത് മാര്‍ച്ച് 31 വരെയാണ് ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജൂണ്‍ 29 വരെ ഈ ഓഫറിന്റെ ലഭ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.
ആന്‍ഡമാന്‍ നിക്കോബാര്‍ സര്‍ക്കിളുകളില്‍ ഒഴികെ രാജ്യത്തിന്റെ മറ്റൊല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാണ്. ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 100 ജിബി ഡാറ്റ വരെ 20 എംബിപിഎസ് വരെ വേഗത വാഗ്ദാനം ചെയ്യുന്നു. 100 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 2 ജിബിയായി കുറയുന്നതായിരിക്കും.















