ലോക്ക് ഡൗണ്‍; കിടിലന്‍ ഓഫറുകളുമായി ടെലികോം കമ്പനികള്‍; 50 രൂപയ്ക്ക് താഴെയുള്ള ഓഫറുകളെ കുറിച്ച് അറിയാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ലോക്ക് ഡൗണ്‍; കിടിലന്‍ ഓഫറുകളുമായി ടെലികോം കമ്പനികള്‍; 50 രൂപയ്‌ക്ക് താഴെയുള്ള ഓഫറുകളെ കുറിച്ച് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2020, 05:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി ടെലികോം കമ്പനികള്‍. റീച്ചാര്‍ജ് പ്ലാനുകളില്‍ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും അന്വേഷിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവ നല്‍കാനാണ് ടെലികോം കമ്പനികള്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യാനോ വീട്ടില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനോ ഇവ അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്‍.

എയര്‍ടെല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 5 രൂപയ്‌ക്ക് 4 ജിബി ഡേറ്റയാണ്. 7 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 7 ദിവസങ്ങള്‍ക്ക് ശേഷം ഡേറ്റ ബാക്കിയുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്ലാന്‍ ലഭിക്കുക.

വോഡഫോണ്‍ 7 രൂപ മുതലാണ് റീച്ചാര്‍ജ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍ അവര്‍ നല്‍കും. സൂപ്പര്‍ അവറില്‍ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു മണിക്കൂര്‍ നേരം പരിധിയില്ലാത്ത കോളിംഗും 4 ജി ഡേറ്റയും നല്‍കുന്നു. 16 രൂപയ്‌ക്കും ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു പ്ലാന്‍ വോഡഫോണ്‍ മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. ഇത് ഒരു ഡാറ്റാ നിര്‍ദ്ദിഷ്ട പ്ലാനാണ്. ഇതില്‍ 3 ജി ഡാറ്റയോ 4 ജി ഡാറ്റയോ ഒരു മണിക്കൂര്‍ നേരം പരിധിയില്ലാതെ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കായി സൂപ്പര്‍ വീക്ക് ഓഫര്‍ എന്ന ഒരു പ്ലാനും വോഡഫോണ്‍ ഒരുക്കിയിട്ടുണ്ട്. 4 ജി സിമ്മുകള്‍ക്കായി പരിധിയില്ലാത്ത കോളുകളും 250 എംബി ഡേറ്റയും നല്‍കുന്നു.

ബിഎസ്എന്‍എല്ലും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. എട്ട് രൂപയ്‌ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം കോളുകള്‍ക്ക് മിനിട്ടില്‍ 15 പൈസയും ഓണ്‍നൈറ്റ് കോളുകള്‍ക്ക് 35 പൈസയുമാണ് നിരക്ക്. ഇത് പോലെ 19 രൂപയ്‌ക്കും ബിഎസ്എന്‍എല്‍ പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. 90 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി. എട്ട് രൂപയുടെ പ്ലാനില്‍ ലഭ്യമാകുന്നത് പോലെ കോളുകള്‍ക്ക് മിനിട്ടില്‍ 15 പൈസ വീതവും ഓണ്‍നൈറ്റ് കോളുകള്‍ക്ക് മിനിട്ടില്‍ 35 പൈസയും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 44 രൂപയ്‌ക്ക് മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ നല്‍കിയിട്ടുണ്ട്.

ജിയോയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫര്‍ നല്‍കുന്നുണ്ട്. 49 രൂപയ്‌ക്ക് 3 ദിവസത്തേക്ക് 600 എംബി ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ലോക്കല്‍, എസ്ടിഡി കോളുകള്‍, സൗജന്യ റിലയന്‍സ് ജിയോ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും പ്ലാന്‍ നല്‍കുന്നു.

Share100TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies