ന്യൂയോര്‍ക്ക്: കുട്ടികള്‍ക്ക് വേണ്ടി മെസെഞ്ചര്‍ കിഡ്സ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി ഫേസേബുക്ക്. ഇന്ത്യയടക്കം 70 ല്‍ അധികം രാജ്യങ്ങളിലാണ് കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്ത മെസഞ്ചര്‍ കിഡ്സ് പുറത്തിറക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ വിരസത അകറ്റാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ കിഡ്സ്.
പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും ഇതെല്ലാം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഈ ആപ്ലിക്കേഷന്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് വൈകാതെ ഇത് ലഭ്യമാകും.
മാതാപിതാക്കളെ അവരുടെ കുട്ടികളുമായി മറ്റ് കുട്ടികളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റ് മൂന്ന് പുതിയ സവിശേഷതകള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കുമെന്നും ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്ലിക്കേഷന്റെ മുഴുവന്‍ നിയന്ത്രണവും മാതാപിതാക്കള്‍ക്കായിരിക്കും ലഭ്യമാകുക. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന കുട്ടികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദത്വം ഫേസ് ബുക്ക് ഏറ്റെടുത്തിട്ടുണ്ട്. മെസഞ്ചര്‍ കിഡ്സ് വഴി ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാനും കഴിയും. ഗ്രൂപ്പില്‍ ഓരോ പുതിയ അംഗത്തെ ചേര്‍ക്കുമ്പോഴും മാതാപിതാക്കള്‍ക്ക് അറിയിപ്പ് ലഭിക്കും.