മുംബൈ: കൊറോണ വൈറസ് മനുഷ്യ നിര്മ്മിതാണെന്നും സ്വാഭാവികമായി ഉണ്ടായ തല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഖഡ്കരി. ലോകത്ത് രണ്ടരലക്ഷത്തിലധികം പേരെ കൊന്നൊ ടുക്കി മുന്നേറുന്ന കൊറോണ വൈറസ് ചൈനയിലെ ലാബുകളുടെ സൃഷ്ടിയാണെന്ന് ഗഡ്കരി ആരോപിച്ചു.
‘നമ്മളിനി കൊറോണയുമൊത്ത് എങ്ങനെ ജീവിക്കണം എന്ന കല പഠിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു സ്വാഭാവിക വൈറസല്ല. അതിനാല്‍ നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ ത്തിലൂടെ ഇതിനെ തടയാനുമാകില്ല. ഇത് മനുഷ്യ നിര്‍മ്മിതമാണ്. ലോകരാജ്യങ്ങളെല്ലാം വാക്സിനുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ‘ ദേശീയ മാദ്ധ്യമത്തിന്
നല്കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.
നമ്മള് വൈറസിനെ കണ്ടെത്തുന്നതില്‍ മികച്ച രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിനാലാണ് ആളുകളെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുന്നതും. വാക്സിന് നിര്‍മ്മിച്ചെടുക്കുന്ന കാര്യത്തിലും ഇന്ത്യ അതിവേഗം വിജയിക്കുമെന്നും ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു.