ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകള്‍ ലോക്ക് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഫ്രണ്ട്‌സ് അല്ലാത്ത ആരെയും പേജില്‍ ഫേസ്ബുക്ക് പേജില്‍ പങ്കിട്ട ഫോട്ടോയില്‍ നിന്നും പോസ്റ്റില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഈ ഫീച്ചറിലൂടെ കഴിയും.
അടുത്ത ആഴ്‌ച്ചയോടെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകും. നേരത്തെ ഫേസ്ബുക്കില്‍ അവതരിപ്പിച്ച പ്രൊഫഫൈല്‍ പിക്ചര്‍ ഗാര്‍ഡിന്റെ പിന്‍ഗാമിയെന്നോണമാണ് പ്രൊഫൈല്‍ മുഴുവന്‍ അപരിചിതരില്‍ നിന്നും മറച്ചു വെക്കാന്‍ കവിയുന്ന പ്രൊഫൈല്‍ ലോക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ അഭിപ്രായം സ്വീകരിച്ചാണ് പുതിയ ഫീച്ചര്‍ ഒരുക്കിയിട്ടുള്ളതെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ റോക്‌സ്‌ന ഇറാനി വ്യക്തമാക്കി. പ്രൊഫൈല്‍ ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അയാളുടെ പ്രൊഫൈല്‍ ചിത്രം മാത്രമെ കാണാന്‍ കഴിയൂ. പ്രൊഫൈല്‍ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ബാഡ്ജും കാണാം. പ്രൊഫൈല്‍ പോജിലെ മോര്‍ ഓപ്ഷനിലാണ് പ്രൊഫൈല്‍ ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടാകുക. പ്രൊഫൈല്‍ ലോക്ക് ഓണ്‍ ആയി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് പബ്ലിക് ആയി പോസ്റ്റിടാന്‍ കഴിയില്ല.















