മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം ഉച്ചയോടെ വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. നിലവില്‍ മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗമുള്ള കാറ്റിന്റെ ശക്തി ഏതാനും മണിക്കൂറിനുള്ളിൽ 100 കിലോമീറ്റർ ആകുമെന്നാണ് കാലാവാസ്ഥാ വകുപ്പിന്റെ നിരീക്ഷണം. നിസര്‍ഗ ചുഴലിക്കാറ്റ് അലീബാഗി ന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണി യോടെ കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാറ്റിനൊപ്പം ചെറിയ തോതിലുള്ള മഴയുണ്ടാകുമെന്നും മഹാരാഷ്ട്രാ കര്‍ണ്ണാടക തീരപ്രദേ ശത്ത് മഴ ശക്തിയാകുമെന്നും മുന്നറിയിപ്പുണ്ട്. മുംബൈ നഗരത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 22 കിലോമീറ്റര്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ നിസര്ഗക്ക് ഒപ്പം ശക്തമായ കാറ്റ് കുറഞ്ഞത് മണിക്കൂറില്‍ 70 കിലോ മീറ്റര്‍ എന്ന നിലയില്‍ കൊങ്കണ്‍ പ്രദേശത്തേക്ക് വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.