കറാച്ചി: കൊറോണ രോഗികളുടെ എണ്ണത്തില്‍ പാകിസ്താന് ഒരു ലക്ഷം കടന്നു. നിലവിലെ ഔദ്യോഗിക കണക്കനുസരിച്ച് രോഗികള്‍ 1,00.687 എന്ന നിലയിലാണ്. ഇതുവരെ മരണം 2018 ആയെന്നും 33,465 പേര് കൊറോണ രോഗമുക്തി നേടിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കൊറോണ ബാധിതര്‍ കൂടുതലുള്ളത് സിന്ധ് പ്രവിശ്യയിലാണ്. നിലവില്‍ 38,108 പേര്‍ക്കാണ് രോഗബാധ.തൊട്ടുപുറകിലുള്ളത് പഞ്ചാബ് പ്രവിശ്യയാണ്. സിന്ധിലെ രോഗികളില്‍ 414പേര് അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. വിവിധ പ്രവിശ്യകളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ പൊരുത്തക്കേടാണുള്ളതെന്നും യഥാര്ത്ഥരോഗികളുടെ എണ്ണം വ്യക്തമല്ലെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറയുന്നു.
റംസാന് പെരുന്നാള്‍ സമയത്ത് ലോക്ഡൗണ്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലെ പൊതു കച്ചവട കേന്ദ്രങ്ങളിലും നിയന്ത്രിക്കാനാകാത്ത തിരക്കായി രുന്നുവെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.