ഇമ്രാന്‍ഖാന്‍ പൂര്‍ണ്ണമായും പാക് പട്ടാളത്തിന്റെ നിയന്ത്രണത്തില്‍; കൊറോണാ പ്രതിരോധത്തിലെ പാകപ്പിഴയില്‍ ഭരണകൂടത്തിനെതിരെ സൈന്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാന്‍ഖാന്‍ പൂര്‍ണ്ണമായും പാക് പട്ടാളത്തിന്റെ നിയന്ത്രണത്തില്‍; കൊറോണാ പ്രതിരോധത്തിലെ പാകപ്പിഴയില്‍ ഭരണകൂടത്തിനെതിരെ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2020, 09:46 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനം താളം തെറ്റിയെന്ന് പാക് സൈന്യം. ഇമ്രാന്‍ഖാന്റെ ഭരണത്തിനെതിരെ പാക്‌സൈനിക മേധാവികളില്‍ അതൃപ്തിയെന്ന് അന്താരാഷ്‌ട്ര വാര്‍ത്താ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ കൊറോണ പ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മയിലാണ് സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സൈനിക ഉദ്യോഗസ്ഥരെ ഇമ്രാന്‍ഖാന്‍ നിയോഗിച്ചിരുന്നു. ഇക്കാരണത്താല്‍ വ്യക്തിപരമായി ഇമ്രാന്‍ഖാനെ പിണക്കാതെയുള്ള വിമര്‍ശനങ്ങളാണ് സൈനിക മേധാവികള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് സൈന്യം പലയിടത്തും പ്രവര്‍ത്തിക്കുന്നത്. ഇമ്രാന്‍ഖാനെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയുള്ള നടപടികളാണ് ഭരണകാര്യത്തില്‍ സൈനിക മേധാവികള്‍ നടത്തുന്നതെന്നും വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്താന്റെ സുപ്രധാന വകുപ്പുകളിലെല്ലാം മന്ത്രിമാരേക്കാള്‍ വിശ്വസ്തരായ സൈനിക ഉദ്യോഗസ്ഥരെയാണ് ഇമ്രാന്‍ഖാന്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വച്ചിരിക്കുന്നത്. മുന്‍ സൈനിക മേധാവികളെയെല്ലാം സര്‍ക്കാര്‍ വകുപ്പുകളിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കൊറോണ പശ്ചാത്തലത്തില്‍ ദേശീയ ആരോഗ്യവിഭാഗത്തിന്റെ തലവനായി മുന്‍സൈനിക മേധാവിയെ നിയമിച്ചതോടെയാണ് സൈന്യത്തിന്റെ പിടിമുറുകുന്നു എന്ന സൂചന മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചത്.

സൈന്യത്തിന് കൂടുതല്‍ സ്വാധീമുള്ള സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളടക്കം കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ ജനാധിപത്യ സംവിധാനങ്ങളുള്ള മേഖലകളിലെല്ലാം മെല്ലെപോക്ക് ദൃശ്യമാണ്. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം പോലും നിലവില്‍ കൃത്യമല്ലെന്നുമുള്ള മാദ്ധ്യമ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇതിനിടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത് പരിഹരിക്കാന്‍ ലോക്ഡൗണ്‍ ലഘൂകരിക്കാനാണ് ഇമ്രാന്‍ഖാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Tags: pak-army
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies