ഭോപ്പാല്‍ : മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക്. ബദ്നാവറില്‍ നിന്നുള്ള 300 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ടു. ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
മുന്‍ എംഎല്‍എ രാജ്വര്ദ്ധന് സിംഗിനെ പിന്തുണക്കുന്നവരാണ് പാര്‍ട്ടി വിട്ടത് എന്നാണ് വിവരം. പ്രവര്‍ത്തകര്‍ക്കു പുറമേ ധാര്‍ ലോക് സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധിനേഷ് ഗിര്‍വാളും കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്.
നിയമ സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുന്‍നിര നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. 24 സീറ്റുകളിലേക്കാണ് മദ്ധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്നത്. പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത് പ്രചാരണ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ മാസം ഗുജറാത്തില്‍ എട്ടോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മദ്ധ്യപ്രദേശില്‍ മൂന്നൂറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടത്. നിലവില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.