കൊളംബോ: കൊറോണക്കിടയില്‍ ആഭ്യന്തര ടി20 ക്രിക്കറ്റ് ലീഗ് ആരംഭിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ലങ്കന്‍ പ്രീമിയര്‍ ലീഗ് ആഗസ്റ്റ്മാസത്തിലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശുമായി കളിക്കേണ്ടിയിരുന്ന പരമ്പരകള്‍ അനശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ടി20 ലീഗ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
പുറത്തുനിന്നും വിദേശകളിക്കാര്‍ വരേണ്ടതില്ല എന്നതിനാലാണ് ആഭ്യന്തര ടി20 ലീഗ് ഉടന്‍ ആരംഭിച്ചുകൊണ്ട് ക്രിക്കറ്റ് സീസണ് തുടക്കമിടാന്‍ തീരുമാനിച്ചതെന്ന് ബോര്‍ഡ് സി.ജി.ഒ. ആഷ്ലീ ഡിസില്‍വ അറിയിച്ചു.
ശ്രീലങ്ക കൊറോണ ബാധ അധികം ബാധിക്കാത്ത രാജ്യമാണ് ശ്രീലങ്ക. ആകെ 2000 ആളുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണം ആകെ 11 പേര് മാത്രമാണ്. ഇതിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഏഷ്യാകപ്പും നടത്താനുള്ള സന്നദ്ധത ശ്രീലങ്ക അറിയിച്ചിട്ടുണ്ട്. ഇന്ത്യ-ശ്രീലങ്ക-ബംഗ്ലാദേശ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് തീരുമാനിച്ചത്.