കൊച്ചി: കേരളം ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ട്അപ്പ് സ്കൈസ്ലിമിറ്റ് ടെക്നോളജീസ്, ‘സെയിൽസ്ഫോക്കസ്’ ടീമിന്റെ പിന്തുണയോടെ, വളരെ നൂതനവും സുരക്ഷിതവും, ഫ്ലെക്സിബിളുമായ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോം‘ ഫോക്കസ്’ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ വിദൂര പ്രവർത്തനത്തിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്ന ഈ അസാധാരണമായ കാലഘട്ടത്തിൽ, സുരക്ഷിതവും പ്രശ്നരഹിതവുമായ ഒരു വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് നാല് മാസത്തെ ചുരുങ്ങിയ കാലയളവിലാണ് ‘ഫോക്കസ്’ വികസിപ്പിച്ചെടുത്തത്. ഒരു ഇന്ത്യൻ നിർമ്മിത പ്ലാറ്റ്ഫോമായ ഫോക്കസ് വീഡിയോ കോൺഫറൻസിംഗ് രംഗത്ത് മികച്ച സുരക്ഷയേകും.
ലളിതമായ ക്ലിക്ക് ഷെഡ്യൂൾ മീറ്റിംഗുകൾ, ഉയർന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ, സുരക്ഷിതമായ അനുഭവം, ഏതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ലൈവ് പോകുവാനുള്ള ഓപ്ഷൻ, അനായാസമായ സ്ക്രീൻ ഷെയർ സൗകര്യം, ബിൽറ്റ് ഇൻ റെക്കോർഡിംഗ് സവിശേഷത, സംയോജിത ചാറ്റ് ഓപ്ഷൻ, ഫയൽ ഷെയറിങ്, റിമോട്ട് സപ്പോർട്ട് തുടങ്ങിയ സമാനതകളില്ലാത്ത ഉപയോക്തൃ അനുഭവം ഫോക്കസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യൂസർനെയിം, ബ്രൗസർ വിശദാംശങ്ങൾ, ഐപി വിലാസം, ഓരോ പങ്കാളിയും ചെലവഴിച്ച വ്യക്തിഗത സമയം, ഓരോ പങ്കാളിയുടെയും സ്ഥാനം എന്നിവ ഉൾപ്പെടുന്ന ഇമെയിൽ വഴി ലഭിക്കുന്ന സ്വപ്രേരിത മീറ്റിംഗ് റിപ്പോർട്ടുകൾ പോലുള്ള സവിശേഷതകൾ മറ്റ് സമാന പ്ലാറ്റ്ഫോമുകളിൽ നിന്ന് ഫോക്കസിനെ വ്യത്യസ്തമാക്കുന്നു.
ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും വിൻഡോസ്, മാക്ക് ഒഎസ് കമ്പ്യൂട്ടറുകളിലും ഫോക്കസ് ലഭ്യമാകും.അതുവഴി മീറ്റിംഗിൽ പങ്കെടുക്കുന്ന എല്ലാവർക്കും തടസ്സങ്ങളില്ലാത്ത പുതിയ അനുഭവം പ്രാപ്തമാകുന്നു. സമാനമായ മറ്റേതൊരു പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായി ഇത് പരിധിയില്ലാത്ത പങ്കാളികളുടെ ഓപ്ഷൻ അവതരിപ്പിക്കുന്നുണ്ട്. വരുന്ന രണ്ട് മാസത്തേക്ക് ഇത് സൗജന്യമായി ലഭ്യമാകും, മാത്രമല്ല ലോകമെമ്പാടുനിന്നും https://fokuz.io യിലൂടെ ഇത് ആക്സസ് ചെയ്യാൻ സാധിക്കും.
“വിദൂരമായി പ്രവർത്തിക്കുക എന്നത് ജോലി ചെയ്യുന്ന രീതിയിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. വീഡിയോ കോൺഫറൻസിംഗ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അത്തരം പ്ലാറ്റ്ഫോമുകളുടെ വർദ്ധിച്ച ഉപയോഗം സുരക്ഷാ ഭീഷണി, കാലതാമസം, നിരന്തരമായ ഡിസ്കണക്ഷൻ , തടസ്സങ്ങൾ, മോശം ഓഡിയോ അല്ലെങ്കിൽ വീഡിയോ നിലവാരം, പരിമിതമായ സവിശേഷതകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമായി. അത്തരം ഉപഭോക്തൃ ബുദ്ധിമുട്ടുകൾക്ക് പ്രധാന ശ്രദ്ധ നൽകിക്കൊണ്ടാണ് ഞങ്ങൾ “ഫോക്കസ്” വികസിപ്പിച്ചെടുത്തത്. ഞങ്ങളുടെ അതുല്യമായ ഈ സംഭാവനയിലൂടെ ഈ വിഭാഗത്തിൽ പുതിയ മാനദണ്ഡം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം ”, സ്കൈസ് ലിമിറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ (സെയിൽസ്ഫോക്കസ്) മനോഥ് മോഹൻ പറയുന്നു.