നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ പടയൊരുക്കം : ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ പടയൊരുക്കം : ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2020, 06:47 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു : ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെക്കണമെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. നേപ്പാളിലെ മുൻ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടി ചെയർമാനുമായ പുഷ്പകമൽ ദഹൽ ( പ്രചണ്ഡ ) ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് കെ.പി ശർമ്മ ഒലി ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

നേപ്പാൾ കമ്യൂണിസ്റ്റ്യ് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നടന്ന ചൂടേറിയ വാദ പ്രതിവാദങ്ങൾക്കിടെയാണ് കെ.പി ശർമ്മ ഒലിക്കെതിരെ ശക്തമായ വിമർശനം ഉയർന്നത്. സർക്കാരിനെ മറിച്ചിടാൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഒലിക്ക് വിനയായത്. നേപ്പാളിലെ ഉന്നത നേതൃത്വത്തിലിരിക്കുന്ന ഒരാൾ ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്ന് പ്രചണ്ഡ തുറന്നടിച്ചു. എല്ലാ രീതിയിലും പരാജയപ്പെട്ട പ്രധാനമന്ത്രി കഴിവ് കേട് മറച്ചു വെക്കാൻ ഇന്ത്യക്കെതിരെ തിരിയുകയാണെന്നും വിമർശനമുണ്ടായി.

കമ്യൂണിസ്റ്റ് പാർട്ട് മുതിർന്ന നേതാക്കളായ മാധവി കുമാർ നേപ്പാൾ , ജ്വാലാനാഥ് ഖനാൽ , ബാം‌മ്ദേവ് ഗൗതം എന്നിവർ പ്രചണ്ഡയെ പിന്തുണച്ചു. ഒരു തെളിവുമില്ലാതെ ഇത്തരം പരാമർശങ്ങൾ ഒരു പ്രധാനമന്ത്രി നടത്താൻ പാടില്ലായിരുന്നുവെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇന്ത്യയെ വെറുപ്പിച്ച് ചൈനീസ് പക്ഷപാതിത്വം കാണിക്കുന്ന ശർമ്മ ഒലിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നേപ്പാളിൽ ഉയരുന്നത്. നേപ്പാളി കോൺഗ്രസും നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രബല വിഭാഗവും ഒലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ചൈന നേപ്പാളിന്റെ ഭൂമി കയ്യേറിയത് ഉടൻ തിരിച്ചു പിടിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.

Tags: Chinanepal-indiaSharma Oli
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies