ബെര്‍ലിന്‍: ഫുട്ബോള്‍ ലോകത്തെ കരുത്തനായ മിറാസ്ലോവ് ക്ലോസെ ബയേണ്‍ മ്യൂണിച്ചിന്റെ സഹപരിശീലകനായി ക്ലബ്ബ് നിയമിച്ചു. നിലവിലെ മുഖ്യപരിശീലകന്‍ ഹാന്‍സി ഫ്ലിക്സിന്റെ സഹായിയായിട്ടാണ് ക്ലോസെ ഈ സീസണില്‍ പ്രവര്‍ത്തിക്കുക.
പരിശീലകന് എന്ന നിലയില്‍ മികച്ച കരാര്‍ തുകയിലാണ് ക്ലോസെയിനെ അണ്ടര്‍-17ല്‍ നിയമിച്ചിരുന്നത്. ക്ലോസെ സീനിയര്‍ ടീമിലേക്ക് മാറിയതോടെ ജൂനിയര്‍ ടീമുകളുടെ പരിശീലകരുടെ കാര്യത്തിലും മാറ്റം വരുത്തി. കരുത്തുറ്റ യുവതാരങ്ങള്‍ നിറഞ്ഞ അണ്ടര്‍-17നെ ആര് പരിശീലിപ്പിക്കും എന്നത് നിലവില്‍ വലിയ പ്രശ്നമാണ്.
ക്ലബ്ബിനകത്തു നിന്നുള്ള ഒരാളെ പരിശീലകനാക്കാനാണ് ബയേണ്‍ ഉദ്ദേശിക്കുന്നത്. അങ്ങിനെയെങ്കില്‍ ഡാനി ഷ്വാറസായിരിക്കും പുതിയ അണ്ടര്‍-17 പരിശീലകന്. കഴിഞ്ഞ സീസണില്‍ അണ്ടര്‍-19 ടീമിന്റെ പരിശീലകനെന്ന നിലയില്‍ ഡാനി ടീമിന് വലിയ മുതല്‍ക്കൂട്ടായിരുന്നു.