ന്യൂഡല്‍ഹി: കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാവിധ പിന്തുണയും നല്കിയ ഇന്ത്യക്ക് നന്ദി പറഞ്ഞ് സിംബാബ്വെ. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തെ സിംബാബ്വെ പ്രസിഡന്റ് എമ്മേഴ്സണ് ദംബുഡ്സൊ നന്‍ഗഗ്വ പ്രശംസിച്ചു. ഇന്ത്യയെ ‘ഉറ്റ സുഹൃത്ത്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊറോണക്കെതിരായ പോരാട്ടത്തില്‍ സിംബാബ്വെക്ക് ഇന്ത്യ അവശ്യമരുന്നുകള്‍ വിതരണം ചെയ്തിരുന്നു. ഇന്ത്യയുടെ സംഭാവനകള്‍ ഹൃദയ സ്പര്ശിയാണെന്നായിരുന്നു പ്രസിഡന്റിന്റെ വാക്കുകള്‍. ഇന്ത്യയില്‍ നിന്നും അയച്ച മരുന്നുകള്‍ സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയും സിംബാബ് വെയും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിനുളള ഉത്തമ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സിംബാബ്വെ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിരുന്നു. അടച്ചിട്ട പാര്‍ക്കുകളും റസ്റ്റോറന്റുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സിംബാബാവെയില്‍ ഇതുവരെ 698 പേര്‍ക്കാണ് രോഗം ബാധിച്ചത്. 181 പേര് രോഗമുക്തരായപ്പോള്‍ 8 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.