ഉത്തർപ്രദേശ് :കാണ്‍പൂരിലെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍ .മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മധ്യപ്രദേശിലെ പ്രശസ്തമായ മഹാകാല ക്ഷേത്രത്തിൽ ദർശനത്തിന് വന്ന വികാസിനെ ക്ഷേത്രത്തിലെ ഗാർഡ് പിടികൂടുകയായിരുന്നു. ഉടനെതന്നെ വിവരമറിഞ്ഞെത്തിയ ഉജ്ജയിൻ പോലീസ് സൂപ്രണ്ട് മനോജ് സിംഗ് വികാസിനെ കസ്റ്റഡിയിലെടുത്തു.
വികാസിനു വേണ്ടി ഊർജിതമായ തിരച്ചിലാണ് നടന്നുകൊണ്ടിരുന്നത്.ഇയാളുടെ അടുത്ത മൂന്ന് അനുയായികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.