ആരുവിളിച്ചിട്ടും ഫോണെടുക്കാതെ പൈലറ്റ്; നല്ല വിഷമമുണ്ടെന്ന് സിബൽ; സിന്ധ്യക്ക് പിന്നാലെ അടുത്ത യുവനേതാവും ബിജെപിയിലേക്കോ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരുവിളിച്ചിട്ടും ഫോണെടുക്കാതെ പൈലറ്റ്; നല്ല വിഷമമുണ്ടെന്ന് സിബൽ; സിന്ധ്യക്ക് പിന്നാലെ അടുത്ത യുവനേതാവും ബിജെപിയിലേക്കോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2020, 05:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജസ്ഥാനിൽ അശോക് ഗെഹലോട്ട് സർക്കാർ കടുത്ത പ്രതിസന്ധി നേരിടുന്നതായ വാർത്തകൾ പുറത്തുവരുന്നതിനിടെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ ബന്ധപ്പെടാൻ കഴിയാതെ കോൺഗ്രസ്. അനുയായികളായ എം.എൽ.എ മാർക്കൊപ്പം ഡൽഹിയിലെത്തിയ പൈലറ്റ് ആരു വിളിച്ചിട്ടും ഫോണെടുക്കുന്നില്ല എന്നാണ്‌ റിപ്പോർട്ട്. അടുത്ത സുഹൃത്തുക്കൾ വിളിച്ചിട്ട് പോലും പൈലറ്റ് ഫോണെടുക്കാൻ തയ്യാറാകുന്നില്ല. മാസങ്ങൾക്ക് മുൻപ് ബിജെപിയിലെത്തിയ സമകാലികനും മദ്ധ്യപ്രദേശ് കോൺഗ്രസ് നേതാവുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ പൈലറ്റും ബിജെപിയിലേക്കെന്ന് സൂചനകളുണ്ട്.

അതേസമയം കോൺഗ്രസ് പാർട്ടിക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ അതിയായ വിഷമമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ പറഞ്ഞു. ലായത്തിൽ നിന്ന് കുതിരകളെല്ലാം പോയതിനു ശേഷമേ വിഷയത്തിൽ ഇടപെടാൻ കോൺഗ്രസിനു കഴിയുന്നുള്ളൂ എന്നത് പരിതാപകരമാണെന്ന് സിബൽ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോട് സംസാരിച്ച പൈലറ്റ് തന്നെ അശോക് ഗെഹലോട്ട് ഒതുക്കുകയാണെന്ന് വ്യക്തമാക്കി.

സോണിയ ഗാന്ധിയെക്കാണാൻ ഡൽഹിയിലെത്തിയ പൈലറ്റിനൊപ്പം ഇരുപത്തഞ്ചോളം എം.എൽ.എമാരുണ്ടെന്നാണ് ‌റിപ്പോർട്ട്. രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ ഭാഗമായി സംസ്ഥാന സ്പെഷ്യൽ പൊലീസ് സച്ചിൻ പൈലറ്റിന്റെ മൊഴിയെടുക്കാൻ നോട്ടീസ് നൽകിയതാണ് പെട്ടെന്ന് ബന്ധം വഷളാകാൻ കാരണമായത്. സച്ചിൻ പൈലറ്റ് ബിജെപിയുമായി ബന്ധപ്പെടുന്നുവെന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.

മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യക്ക്  സംഭവിച്ചതു പോലെ രാജസ്ഥാനിൽ പാർട്ടിയുടെ വിജയത്തിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ച പൈലറ്റിനെ പിന്നീട് സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയായ അശോക് ഗെഹലോട്ടിനു വേണ്ടി ഒതുക്കുകയായിരുന്നു. ഇതിൽ അതൃപ്തനായ പൈലറ്റ് നേരത്തെ തന്നെ കലാപക്കൊടി ഉയർത്തിയിരുന്നു. നിരവധി ചർച്ചകൾ നടത്തിയാണ് നേരത്തെ സച്ചിൻ പൈലറ്റിനെ കോൺഗ്രസ് നേതൃത്വം സമാശ്വസിപ്പിച്ചത്. എന്നാൽ ഇക്കുറി മെരുങ്ങാൻ തയ്യാറില്ലെന്ന് തന്നെയാണ് സച്ചിൻ പൈലറ്റ് വ്യക്തമാക്കുന്നത്.

Tags: CongressSachin Pilot
Share2291
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies