ലോര്‍ഡ്സില്‍ ദാദയുടെ ഷര്‍ട്ടൂരി വീശല്‍; കൈഫും യുവിയും ചേര്‍ന്ന കൂട്ടുകെട്ട്: നാറ്റ് വെസ്റ്റ് കിരീടനേട്ടത്തിന് 18 വയസ്സ്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോര്‍ഡ്സില്‍ ദാദയുടെ ഷര്‍ട്ടൂരി വീശല്‍; കൈഫും യുവിയും ചേര്‍ന്ന കൂട്ടുകെട്ട്: നാറ്റ് വെസ്റ്റ് കിരീടനേട്ടത്തിന് 18 വയസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2020, 02:51 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിദേശ മണ്ണില്‍ ഏത് എതിരാളിയേയും തങ്ങള്‍ തകര്‍ത്തെറിയുമെന്ന ദാദയുടെ പ്രഖ്യാപനമായിരുന്നു ആ ഷര്‍ട്ടൂരിയുള്ള വീശല്‍. ലോര്‍ഡ്സിലെപ്ലെയേഴ്‌സ് പവലിയനില്‍ 1983ലെ ലോകകപ്പ് വിജയത്തിന് ശേഷം അത്രയും തന്നെ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നേടിയ മുഹൂര്‍ത്തത്തിന് ഇന്ന് 18 വയസ്സ്.

ഇംഗ്ലണ്ടിന്റെ സ്വന്തം തട്ടകം. അവര്‍ ഫൈനലില്‍ മുന്നോട്ട് വച്ചത് 326 എന്ന കൂറ്റന്‍ സ്‌കോര്‍. ഒരു ഏകദിനത്തില്‍ അടിച്ചെടുക്കാന്‍ ഏതു ടീമും പേടിക്കുന്ന സ്‌കോര്‍. എന്നാല്‍ അന്നത്തെ ഇന്ത്യയുടെ രണ്ടു യുവതുര്‍ക്കികളായ കൈഫും യുവരാജും ധീരനായ തങ്ങളുടെ നായകന്‍ സൗരവ് ഗാംഗുലിയ്‌ക്ക് കിരീടം സമ്മാനിച്ചാണ് മൈതാനം വിട്ടത്.

അന്നും ഇതുപോലൊരു ജൂലൈ 13 ആയിരുന്നു. ഇന്ത്യ വിജയിച്ച നിമിഷത്തെ ദാദയുടെ ആക്രമണവീര്യം വിജയാഹ്ലാദത്തിലും പ്രകടമായി. ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി സ്വന്തം ഷര്‍ട്ടൂരി ഗാംഗുലി വീശിക്കൊണ്ടിരുന്നത് ഏതു വിദേശ മണ്ണിലും ഞങ്ങള്‍ പോരാടി നേടും എന്ന പ്രഖ്യാപനം തന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരെ 38 വര്‍ഷം മുമ്പ് ഇന്ത്യ ഏകദിന ക്രിക്കറ്റിന് അരങ്ങേറ്റം കുറിച്ച ശേഷമുള്ള ലോര്‍ഡ്‌സിലെ ചരിത്രവിജയമായിരുന്നു അത്.

ഗാംഗുലി മികച്ച തുടക്കമിട്ട മറുപടി ബാറ്റിംഗാണ് കലാശപോരാട്ടത്തില്‍ കണ്ടത്.43 പന്തില്‍ 60 റണ്‍സാണ് നായകന്‍ നേടിയത്. സെവാഗ് 45 റണ്‍സും നേടി. 106ന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് തീര്‍ത്ത ഇന്ത്യ 5ന് 145 എന്ന നിലയിലേക്ക് തകരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ദ്രാവിഡും സച്ചിനും ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്നാണ് അറിയപ്പെട്ടു തുടങ്ങിയ യുവിയും 16 ഏകദിനം മാത്രം കളിച്ച കൈഫും ക്രീസില്‍ നിലയുറപ്പിച്ചത്. 69 റണ്‍സുമായി യുവരാജ് 42-ാം ഓവറില്‍ മടങ്ങുമ്പോള്‍ ഇന്ത്യ 267ല്‍ എത്തിയിരുന്നു. ഒരറ്റത്ത് ഉറച്ചു നിന്ന കൈഫ് ഹര്‍ഭജനുമായി ചേര്‍ന്ന് ഇന്ത്യയുടെ വിജയം കയ്യിലാക്കി. 75 പന്തില്‍ 87 റണ്‍സെടുത്താണ് കൈഫ് നാറ്റ് വെസ്റ്റ് കിരീടം ഇന്ത്യയ്‌ക്ക് സമ്മാനിച്ചത്. തികച്ചും യാദൃശ്ചികമെന്നോണം തന്റെ ക്രിക്കറ്റ് ജീവിതം കൈഫ് അവസാനിപ്പിച്ചതും 2018ലെ ഒരു ജൂലൈ 13നായിരുന്നു.

Tags: natwest trophy ganguly
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies