കൊച്ചി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഇന്ന് അറസ്റ്റ് ചെയ്ത സഞ്ജുവിനെ റിമാന്‍ഡ് ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് കോടതി റിമാന്‍ഡ് ചെയ്തത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സഞ്ജു കുറ്റം ചെയ്തതായി സമ്മതിച്ചെന്നും കസ്റ്റംസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇതുവരെ എട്ട് പേരെയാണ് അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ സഞ്ജുവിനെ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇന്ന് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എസ് എസ് ജ്വല്ലറി ഉടമയുടെ മകളുടെ ഭര്‍ത്താവാണ് സഞ്ജു.
കേസുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടില്‍ ഇന്നലെയും ഇന്നുമായി കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക വിവരങ്ങള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.