അത്യാവശ്യമായി കൈയ്യിലെടുക്കുമ്പോൾ മൊബൈൽ ഫോണിന്റെ ചാർജ്ജ് തീരുന്നത് ഒന്നാലോചിച്ച് നോക്കൂ , എന്ത് കഷ്ടമാണ് .
നമ്മുടെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു മൊബൈൽ ഫോണുകൾ. രാവിലെ എഴുന്നേൽക്കുമ്പോൾ എടുക്കുന്ന ഫോൺ രാത്രി കിടക്കുമ്പോൾ മാത്രമാണ് താഴെ വെക്കുന്നത്. അത്രമാത്രം നമ്മൾ മൊബൈൽ ഫോണുകൾക്ക് അടിമപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
എല്ലാ മൊബൈൽ ഉപയോക്താക്കളെയും വിഷമിക്കുന്ന ഒന്നാണ് മൊബൈൽ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നത് . പരിഹാരമായി പലരും കാണുന്നത് പവർ ബാങ്കിനെയും അല്ലെങ്കിൽ നല്ല ബാറ്ററി കപ്പാസിറ്റി ഉള്ള മൊബൈൽ ഫോണിനെയും ആണ്.
ബാറ്ററികൾക്ക് ഒരു കാലയളവ് ഉണ്ട്. എത്ര തവണ ചാർജ് ചെയ്ത് ഉപയോഗിക്കാം എന്നത് ഓരോ ബാറ്ററിക്കും ഉണ്ട്. എന്നാൽ തെറ്റായ രീതിയിലുള്ള ഉപയോഗങ്ങൾ ഫോണിന്റെ ബാറ്ററിയുടെ ആയുസ്സിനെ സാരമായി ബാധിക്കും. കൂടുതൽ സമയം ഗെയിം കളിക്കുക അല്ലെങ്കിൽ കൂടുതൽ സമയം സിനിമ കാണുക എന്നതൊക്കെ ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കുന്ന കാര്യങ്ങളാണ്.
ഇതിനൊക്കെ പുറമെ ആവശ്യമില്ലാതെ ഫോണിന്റെ ഡിസ്പ്ലേ സ്ക്രീൻ ഓണാക്കി വെക്കുക, ഡിസ്പ്ലേ ബ്രൈറ്റ്നെസ് കൂടുതലാക്കി വെക്കുക, GPS ലൊക്കേഷൻ ഓൺ ചെയ്ത് വെക്കുക, ഇന്റർനെറ്റിൽ അധികമായി വരുന്ന പരസ്യങ്ങൾ, ബാക്ക്ഗ്രൗണ്ടിൽ ഓൺ ചെയ്ത് വെച്ചിരിക്കുന്ന ആപ്പുകൾ എന്നിവയെല്ലാം മൊബൈൽ ഫോണിന്റെ ചാർജ് പെട്ടെന്ന് കുറയാൻ കാരണമാകും.
കൂടാതെ ചില ആപ്പുകൾ പ്രവർത്തിക്കാൻ കൂടുതൽ ബാറ്ററി ചാർജ് ആവശ്യമാണ്. ഇത്തരം ആപ്പുകൾ കണ്ടെത്തി ആവശ്യമില്ലാത്ത ആപ്പുകൾ ആണെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യുക.
കൂടുതൽ ബാറ്ററി ചാർജ് ഉപയോഗിക്കുന്ന ആപ്പുകൾ എങ്ങനെ തിരിച്ചറിയും ? വഴിയുണ്ട്.
ഫോൺ സെറ്റിങ്സ് ഓപ്പൺ ചെയ്ത് ഏറ്റവും താഴെയുള്ള എബൗട്ട് ഫോൺ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ബാറ്ററി യൂസ് ക്ലിക്ക് ചെയ്യുക. ഇനി വരുന്ന സ്ക്രീനിൽ കൂടുതൽ ബാറ്ററി ചാർജ് ഉപയോഗിക്കുന്ന ആപ്പുകളുടെ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.