മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സംയോജിത ടെലികോം സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെല്‍ ആമസോണ്‍ വെബ് സര്‍വീസുമായി സഹകരിച്ച് ഇന്ത്യയിലെ വലിയ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി നൂതനമായ ക്ലൗഡ് സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുന്നു. മള്‍ട്ടി-ക്ലൗഡ് ഉല്‍പ്പന്നവും ബിസിനസ് പരിഹാരവുമായ എയര്‍ടെല്‍ ക്ലൗഡ് ഉള്‍പ്പടെയുള്ള സംയോജിത ഉല്‍പ്പന്ന ശ്രേണിയുമായി എയര്‍ടെല്‍ 2500ലധികം വലിയ സംരംഭങ്ങള്‍ക്കും വളര്‍ന്നു വരുന്ന ദശലക്ഷത്തിലധകം ബിസിനസുകള്‍ക്കും കമ്പനികള്‍ക്കും സേവനങ്ങള്‍ നല്‍കുന്നുണ്ട്.
എഡബ്ല്യൂഎസ് പ്രൊഫഷണല്‍ സേവനങ്ങളുടെ പിന്തുണയോടെ എയര്‍ടെല്‍ ക്ലൗഡ് എഡബ്ല്യൂഎസ് ക്ലൗഡ് പരിശീലനം പടുത്തുയര്‍ത്തും. അതോടൊപ്പം എഡബ്ല്യൂഎസ് സേവനങ്ങളുടെ ശേഷി കൂട്ടുകയും വ്യത്യസ്തമായ എയര്‍ടെല്‍ ക്ലൗഡ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സംയോജിത സെയില്‍സ്, കണ്‍സള്‍ട്ടിങ്, രണ്ടു കമ്പനികളില്‍ നിന്നുമുള്ള പിന്തുണ, മെച്ചപ്പെട്ട സുരക്ഷ, ക്ലൗഡ് പരിപാലന ശേഷി തുടങ്ങിയ നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും.
എയര്‍ടെല്‍ ക്ലൗഡ് ഉപഭോക്താക്കള്‍ക്ക് എഡബ്ല്യൂഎസ് സേവനങ്ങളുടെ ഒരു ശ്രേണി തന്നെ ലഭ്യമാക്കുന്നുണ്ട്. എഡബ്ല്യൂഎസ്, എസ്എപി, വിഎംവെയര്‍ ക്ലൗഡ്, ഡാറ്റാബേസ് മൈഗ്രേഷന്‍, സുരക്ഷ, റിസ്ക് ഗവര്ണന്സ് സൊല്യൂഷന് തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് പുതിയ സര്‍വീസുകളിലേക്ക് മാറാവുന്ന ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ വെയര്‍ഹൗസിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, മെഷീന് ലേണിങ് തുടങ്ങിയവയും എഡബ്ല്യൂഎസിലൂടെ എയര്‍ടെല്‍ ക്ലൗഡ് നല്‍കും.
Comments