ബംഗളൂരു : കൊറോണക്കാലമായതോടെ വർക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. ഇതോടെ സൂം അടക്കമുള്ള വീഡിയോ കോൺഫെറെൻസിംഗ് പ്ലാറ്റ്ഫോമുകൾക്ക് പ്രചാരവും വർദ്ധിച്ചു. എന്നാൽ സൂം ആപ്പിന്റെ സുരക്ഷയെപ്പറ്റി നിരവധി സംശയങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ഓൺലൈൻ മീറ്റിംഗിന് വേണ്ടി ഒരു മേക്ക് ഇൻ ഇന്ത്യ പ്ലാറ്റ് ഫോമുമായി എത്തുകയാണ് ഒരു കൂട്ടം യുവാക്കൾ. ആപ്പിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ക്ലാൻമീറ്റിംഗ് എന്ന പേരിൽ പുറത്തിറങ്ങിയ ഇന്ത്യയിൽ നിർമ്മിച്ച വീഡിയോ കോൺഫെറെൻസിങ് അപ്ലിക്കേഷൻ ആണ് ഓൺലൈൻ ക്ലാസ്സുകൾക്കും , മറ്റു ഓൺലൈൻ മീറ്റിംഗുകൾക്കും അനുയോജ്യമായ രീതിയിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് സോഫ്റ്റ്വെയർ മേഖലയിൽ ജോലി ചെയ്യുന്ന മൂന്നു യുവാക്കളാണ് ഈ സംരഭത്തിന് പിന്നിൽ. മൊബൈലിൽ നിന്നും , ലാപ്ടോപ്പിൽ നിന്നും ഉപയോഗിക്കാവുന്ന ഈ സൊല്യൂഷൻ , സ്ക്രീൻ ഷെയറിങ് , ലൈവ് യൂട്യൂബ് സ്ട്രീമിംഗ് , റെക്കോർഡിങ്, ടെക്സ്റ്റ് ടു സ്പീച് ട്രാൻസ്ലേഷൻ തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്നത്.
Comments