കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡുകൾ 2020
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡുകൾ 2020

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 03:57 pm IST
Facebook
Twitter
WhatsAppTelegram

അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിൽ ഒരു നിമിഷത്തേക്കെങ്കിലും നമുക്ക് മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ആയാൽ അതൊരു വലിയ കാര്യമാണ് . പല രീതിയിൽ മനുഷ്യർ ഇതിന് ശ്രമിക്കാറുണ്ട് . മൃഗങ്ങളുടെ ചിത്രങ്ങൾ എന്നും ആളുകളെ ആകർഷിക്കുന്ന ഒന്നാണ് ,അതിൽ ഇത്തിരി നർമ്മം കൂടി കലർന്നാലോ – ബഹുരസം .

കോവിഡ് എന്ന മഹാമാരി മനുഷ്യരെ വീട്ടുതടങ്കലിൽ ആക്കിയെങ്കിലും പക്ഷികളും മൃഗങ്ങളും അവരുടെ  ജീവിതം ആഘോഷിക്കുക തന്നെയാണ് .

കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡുകൾ എന്നത് ആറു വർഷം മുൻപ് പോൾ ജോയൻസോൺ ഹിക്ക്സ് ,ടോം സ്യുല്ലാം എന്ന് പേരുള്ള രണ്ടു വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് തോന്നിയ ആശയമാണ് . ദി ബോൺ ട്രീ ഫൗണ്ടേഷൻ എന്ന സംഘടനയോടൊപ്പം ചേർന്ന് , മനോഹരമായ ചിത്രങ്ങളിലൂടെ വന്യജീവികളെയും അവരുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണം മനുഷ്യ ഹൃദയങ്ങളിൽ ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇങ്ങിനെ ഒരു അവാർഡ് സംഘടിപ്പിച്ചിരിക്കുന്നത് . ഓരോ വർഷവും അനേകായിരം ചിത്രങ്ങളാണ് അവാർഡിനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുമ്പോൾ ലഭിക്കാറുള്ളത് .

നമ്മളെല്ലാവരും കോവിഡ് മൂലം ഉള്ളിൽ അകപെട്ടപ്പോൾ , പക്ഷികളും മൃഗങ്ങളും കൂടുതൽ സ്വതന്ത്രരായി ജീവിക്കുന്നു എന്നും അതിനുള്ള തെളിവുകൾ നമ്മുടെ ചുറ്റും ഉള്ള പക്ഷിമൃഗാദികളുടെ കാഴ്ചകൾ തെളിയിക്കുന്നുവെന്നും സംഘാടകരിൽ ഒരാൾ അഭിപ്രായപ്പെട്ടു . 2020 ലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്ന അവസാന തീയതി ജൂൺ 30 ആയിരുന്നു . ഈ വർഷം ലഭിച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച ചിത്രങ്ങളിൽ ചിലത് സംഘാടകർ പുറത്തു വിട്ടിട്ടുണ്ട് .

1 . “വളരെ വൈകി റോബക്ക്, വളരെ വൈകി ” എന്ന അടികുറപ്പോടെ പ്രസിദ്ധീകരിച്ച  ©ആൽവിൻ ടാർക്ക്മീസ് എന്ന ഫോട്ടോഗ്രാഫറുടെ ചിത്രമാണ് . ഒരു മാനിനു നേരെ മറ്റൊരു മാന് നാക്ക് നീട്ടി നിൽക്കുന്ന ചിത്രമാണിത് .

2 .”വൗസ !” എന്ന അടികുറിപ്പോടെ പ്രസിദ്ധീകരിച്ച ©യാരോൺ ഷ്മിഡ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് . ‘അമ്മ സിംഹത്തോടൊപ്പം ഇരിക്കുന്ന സിംഹകുട്ടിയുടെ മുഖത്തെ ഭാവമാണ് ഈ ചിത്രത്തെ മനോഹരമാക്കിയിരിക്കുന്നത് .

3 . “ഡൂയിങ് സാൻഡ് ഡാൻസ് ” എന്ന അടികുറിപ്പുള്ള ©ജാനറ്റ് മൈൽസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് മറ്റൊന്ന് . മലന്നു മണ്ണിൽ കിടക്കുന്ന കരടിയുടെ ചിത്രം തീർച്ചയായും നിങ്ങളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കും .

4 . “ലാഫിങ് സീ ഒട്ടർ ” എന്ന് പേര് നൽകിയ ചിത്രം പകർത്തിയിരിക്കുന്നത് ©ഡേവിഡ് ഡെസ് റോച്ചേഴ്സ് ആണ് . കടൽ ഒട്ടറുടെ ചിരിക്കുന്ന ഭാവത്തിലുള്ള ചിത്രമാണിത് .

5 . “കൺഫ്യൂസ്ഡ് ” എന്ന തലകെട്ടുള്ള നീർനായയുടെ ©ജോഹാം സിഗെസ്സൺ പകർത്തിയ ചിത്രമാണ് മറ്റൊന്ന് .

Tags: Wildlife PhotographyComedy wildlife photographywildlifeawards
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies