ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണറായി മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹ സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ സാന്നിദ്ധ്യത്തില്‍ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്യസഭാംഗമായ നസീര്‍ അഹമ്മദ് ലവേ, ലോക്സഭാംഗമായ ജുഗല്‍ കിഷോര്‍ ശര്‍മ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര ഭരണ പ്രദേശത്തിന്റെ ചുമതല ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് മനോജ് സിന്‍ഹ.
ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ നിന്നും മൂന്ന് തവണ ലോകസഭാംഗമായ വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീരിന്റെ പുതിയ ലെഫ്.ഗവര്‍ണറായി മനോജ് സിന്‍ഹയെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവന് പുറത്തിറക്കിയത്. ജി.സി മുര്‍മു രാജി വച്ചതിന് പിന്നാലെയാണ് മനോജ് സിന്‍ഹയുടെ നിയമിച്ചത്.
Comments