ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകര വേട്ട തുടര്‍ന്ന് സുരക്ഷാ സേന. രഹസ്യമായി പ്രവര്‍ത്തിക്കുകയായിരുന്നു ഭീകരരുടെ താവളം സുരക്ഷാ സേന തകര്‍ത്തു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം.
പൂഞ്ചിലെ കല്‍സാ വനമേഖലയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയായിരുന്നു ഭീകരതാവളമാണ് സുരക്ഷാസേന തകര്‍ത്തെറിഞ്ഞത്. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുള്ളതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് താവളം കണ്ടെത്തിയത്. രഹസ്യ താവളത്തില്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
രണ്ട് എകെ 47 തോക്കുകള്‍, നാല് മാഗസിനുകള്‍, ഗ്രനേഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പ്രദേശത്ത് കുഴിച്ചിട്ട നിലയില്‍ ആയിരുന്നു തോക്കുകള്‍.
വലിയ തോതില്‍ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്ന പ്രദേശമാണ് കല്‍സ വനപ്രദേശമെന്ന് പൂഞ്ച് എസ്എസ്പി രമേഷ് അന്ഗ്രാല് പറഞ്ഞു. ഭീകരര്‍ക്കായി വന മേഖലയില്‍ ശക്തമായ തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments