ചെന്നൈ: 2022ല്‍ നടക്കുന്ന ഐപിഎല്ലിലും മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അടുത്ത വര്‍ഷവും അതിനു ശേഷമുള്ള സീസണിലും ധോണി കളിച്ചേക്കുമെന്ന് സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചു. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെയാണ് സിഎസ്‌കെ സിഇഒ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ധോണി ഝാര്‍ഖണ്ഡിലെ ഇന്‍ഡോറില്‍ പരിശീലനം നടത്തുന്നതായി മാദ്ധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞു. ധോണിയെ കുറിച്ച് ടീമിന് ആശങ്കയില്ലെന്നും തന്റെ ചുമതലകളെക്കുറിച്ച് ധോണിക്ക് നന്നായി അറിയാമെന്നും കാശിനാഥന്‍ വ്യക്തമാക്കി. സ്വന്തം കാര്യവും ഒപ്പം തന്നെ ടീമിനെയും ധോണി നോക്കിക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ധോണി ഓഗസ്റ്റ് 14ന് പരിശീലന ക്യാമ്പിനായി ചെന്നൈയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്. 15നാണ് ചെപ്പോക്കില്‍ പരിശീലനം ആരംഭിക്കുന്നത്. ധോണിക്കൊപ്പം സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, പീയുഷ് ചൗള, ഹര്‍ഭജന്‍ സിംഗ് എന്നിവരും പരിശീലന ക്യാമ്പിലുണ്ടാകും.















