പിഎസ്ജി സൂപ്പർ താരങ്ങളായ നെയ്മറെയും എംബാപ്പയെയും ഒരിക്കലും വിൽക്കില്ലെന് ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലീഫി. നെയ്മറും എംബാപ്പയും പിഎസ്ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ്. അവർ തങ്ങൾക്കൊപ്പം തുടരും. ഇനി എത്ര വലിയ തുക തന്നാലും അവരെ വിൽക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അറ്റ്ലാന്റയെ തോൽപിച്ച് പിഎസ്ജി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎസ്ജി പ്രസിഡന്റായ നാസർ അൽ ഖലീഫിയുടെ പ്രസ്താവന.
കാൽ നൂറ്റാണ്ടിനു ശേഷമാണു പിഎസ്ജി ചാമ്പ്യൻസ് ലീഗ് സെമിയിലെത്തുന്നത്. 2 വർഷങ്ങൾക്ക് മുൻപ് ലോക റെക്കോർഡ് തുകകൾക്കാണ് താരങ്ങളെ ടീമിലെത്തിച്ചത്. നെയ്മറെ തിരിച്ചെത്തിക്കാൻ ബാർസ ശ്രമിക്കുന്നുണ്ട്. എംബാപ്പയ്ക്ക് വേണ്ടി റയൽ മാഡ്രിഡും രംഗത്തുണ്ട്. ഇവർക്കുള്ള ഉത്തരം എന്ന് രീതിയിലാണ് ഖലീഫിയുടെ പ്രസ്താവന
Comments