ഹൈദരാബാദ് : ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഹാലിചാരൻ നർസാരി ഹൈദരാബാദ് എഫ് സിക്കായി പന്ത് തട്ടും. കേരള ബ്ലാസ്റ്റേഴ്സ് വിട്ട താരത്തെ രണ്ടു വർഷത്തെ കരാറിൽ ആണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
ഇരുപത്തിയാറുകാരനായ താരം ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിൻ എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു നർസാരി.
Comments