'ചെറുനാരങ്ങ' എന്ന പരോപകാരി....!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ചെറുനാരങ്ങ’ എന്ന പരോപകാരി….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 12:49 pm IST
Facebook
Twitter
WhatsAppTelegram

എവിടെയും സുലഭമായി ലഭിക്കുന്നത് കൊണ്ട് തന്നെ ‘ചെറുനാരങ്ങ’ എന്ന ഫലത്തിനോട് പലർക്കും ഒരു അവജ്ഞതയാണ്. എന്നാൽ രൂപം പോലെ അത്ര ചെറുതല്ല ചെറുനാരങ്ങയുടെ ഗുണങ്ങൾ. പല ഔഷധ ഗുണങ്ങളുമുള്ള ചെറുനാരങ്ങ ശരീരത്തിന് ഏറെ ഉത്തമമാണ്. പ്രതിരോധ ശക്തി കൂട്ടുന്നതോടൊപ്പം ഇതിലെ വിറ്റാമിന്‍ സി അസുഖങ്ങളുണ്ടാക്കാതെ ശരീരത്തെ സംരക്ഷിക്കുന്നുവെന്നും സ്ഥിരമായി നാരങ്ങാ വെള്ളം കുടിക്കുന്നവര്‍ക്ക് ദീര്‍ഘായുസുണ്ടാകുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളില്‍ മാത്രം അല്ല വൃത്തിയിലും നാരങ്ങയെ വെല്ലാന്‍ ആരുമില്ല. ഇതിൽ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കുവാന്‍ ഉതകുന്നതാണ്. അതുപോലെ അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി, കഫദോഷങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പലരീതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. ചെറുനാരങ്ങയില്‍ വിറ്റാമിന്‍ ബി, പൊട്ടാഷ്, ധാതുലവണങ്ങള്‍, സിട്രിക്ക് അമ്ലം, വിറ്റാമിന്‍ സി, എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അതേസമയം നാരങ്ങയിൽ സിട്രിക്ക് അമ്ലം അടങ്ങിയത് കൊണ്ട് വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു. പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം വായ്നാറ്റം പല്ലുകള്‍ക്കുള്ള തേയ്മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് ചെറുനാരങ്ങാനീര് ഫലപ്രദമാണ്.

ചെറുനാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ ഇതാ…..

  • അരഗ്ലാസ്‌ കട്ടന്‍ചായയില്‍ പകുതി ചെറുനാരങ്ങയുടെ നീരു ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കം മാറും.
  • ചെറുനാരങ്ങാനീരില്‍ സമം ഇഞ്ചിനീരും നാല്‌ ഏലയ്‌ക്ക പൊടിച്ചതും ഒരു ചെറിയ സ്‌പൂണ്‍ പഞ്ചസാരയും ചേര്‍ത്തു തുള്ളി തുള്ളിയായി ഇറ്റിച്ചു കഴിക്കുക. ദഹനക്കേടു മാറാനും വിശപ്പുണ്ടാകാനും നല്ലതാണ്‌.
  • ഉപ്പും ഉമിക്കരിയും ചെറുനാരങ്ങാനീരും ചേര്‍ത്ത്‌ പതിവായി പല്ലുതേച്ചാല്‍ പല്ലിനു വെളുപ്പുനിറം കിട്ടും.
  • കാല്‍ ചെറിയ സ്‌പൂണ്‍ ചെറുനാരങ്ങാനീരും അര ചെറിയ സ്‌പൂണ്‍ പാല്‍പ്പൊടിയും കാല്‍ ചെറിയ സ്‌പൂണ്‍ മുട്ടയുടെ വെള്ളയും ചേര്‍ത്തു മുഖത്തു പുരട്ടുക. മുഖചര്‍മത്തിന്‌ തിളക്കം ലഭിക്കുന്നതാണ്‌.
  • ചെറുനാരങ്ങാനീര്‌ ചുണ്ടുകളില്‍ പുരട്ടിയാല്‍ ചുണ്ടുകളിലെ കറുപ്പുനിറം മാറും. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ചെറുനാരങ്ങ രണ്ടായി മുറിച്ചു ഒരു ഭാഗം കൊണ്ടു മുഖത്തു ഉരസുക. ആഴ്ചയില്‍ മൂന്നോ നാലോ വട്ടം ഇങ്ങനെ ചെയ്താല്‍ വൈകാതെ തന്നെ മുഖത്തെയും കറുത്ത പാടുകള്‍ അപ്രത്യക്ഷമാവും.
  • പച്ചക്കറികള്‍ വേവിക്കുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ അതില്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്താല്‍ മതി.
  • പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങാനീരു ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വച്ചാല്‍ അവയുടെ പുതുമ തിരികെ കിട്ടും.
  • തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും.
  • അരി വേവിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്താല്‍ ചോറിനു നല്ല വെളുപ്പുനിറം കിട്ടും.
  • ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്‌ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
  • നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്‌സിന് നല്ലതാണ്.
  • ചുമയ്‌ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലേയും ചുമയ്‌ക്ക് ശമനമുണ്ടാകും.
  • ചെറുനാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്‌ക്കുന്നത് വണ്ണം കുറക്കാന്‍ ഉള്ള നല്ലൊരു മാര്‍ഗ്ഗമാണ്. ചര്‍മ, കേശ സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.
Tags: Healthlemon
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies