ലണ്ടന്‍: കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ കായിക ക്ഷേമത്തിനായി ട്രസ്റ്റ് രൂപീകരിച്ചു. കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട്‌സ് ഫൗണ്ടേഷനെന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്. ലോക കായികരംഗത്തെ മുന്നേറ്റത്തിനൊപ്പം രാജ്യങ്ങളെ പ്രാപ്തരാക്കാനാണ് ഉദ്ദേശം. 2022ലേയ്‌ക്ക് കായികതാരങ്ങളുടെ മികവ് വര്‍ധിപ്പിക്കലാണ് ആദ്യ ലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിനായിട്ടാണ് കായികതാരങ്ങളെ തയ്യാറാക്കുന്നത്.
1930ന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിച്ചതിന്റെ സ്മരണയിലാണ് ഫൗണ്ടേഷന്‍ രൂപീകരിച്ചത്.ഒന്റാറിയോയിലെ ഹാമില്‍ട്ടണിലാണ് ആദ്യ ഗെയിംസ് നടന്നത്. 90 വര്‍ഷം പൂര്‍ത്തിയായ വര്‍ഷം എന്നതാണ് 2020ന്റെ പ്രത്യേകതയെന്നും രാജ്യങ്ങള്‍ ഏറെ മുന്നേറാനുണ്ടെന്നും കോമണ്‍വെല്‍ത്ത് അധികൃതര്‍ പറഞ്ഞു. ബ്രിട്ടണിലെ ചാരിറ്റി പ്രസ്ഥാനമായി തുടങ്ങിയത് ഇനി കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ മൊത്തം കായിക ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. 400 കോടിരൂപയാണ് ആദ്യഘട്ടത്തില്‍ എല്ലാ രാജ്യങ്ങളുടേയും പങ്കാളിത്തതോടെ സമാഹരിച്ചത്.















