മുംബൈ: ഐ.പി.എല്‍ പരിഷ്ക്കരിച്ച ലോഗോ പുറത്തിറക്കി. മുഖ്യ സ്പോണ്‍സറുടെ പേരുള്പ്പെചുത്തിയുള്ള ലോഗോയാണ് പുറത്തിറക്കിയത്. ഡ്രീം11നെയാണ് 2020 സീസണിന്റെ മുഖ്യ സ്പോണ്‍സറായി ഐ.പി.എല്‍ പരിഗണിച്ചത്. യു.എ.യിയില്‍ നടക്കാനിരിക്കുന്ന 56 ദിവസത്തെ ഐ.പി.എല്‍ മത്സരങ്ങളുടെ മുഴുവന്‍ ടൈറ്റില്‍ സ്പോണ്‍സറാണ് ഡ്രീം 11 രംഗത്ത് വന്നിരിക്കുന്നത്. ആമസോണ്‍, ബൈജൂസ് ആപ്പ്, പതഞ്ജലി, പേ ടീയെം, ടാറ്റാ മോട്ടോഴ്സ് എന്നിവരെ പിന്തള്ളിയാണ് ഡ്രീം11 ടൈറ്റില്‍ സ്പോണ്‍സറായത്.
ചൈനയ്ക്കെതിരെ ശക്തമായ വികാരമാണ് സ്ഥിരം സ്പോണ്‍സറായിരുന്ന വിവോയെ മാറ്റാന്‍ ഐ.പി.എല്‍ നിര്‍ബന്ധിതരായത്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് 2020ലെ ഐ.പി.എല്‍ നടക്കുന്നത്.
Comments