ന്യൂഡല്‍ഹി: 73 ദിവസം കൊണ്ട് വാക്സിന് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന വാര്‍ത്തകള്‍ തള്ളി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചതിനു പിന്നാലെയാണ് 73 ദിവസങ്ങള്‍ക്കുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാക്കി വാക്സിന് വിപണിയിലെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് കമ്പനി അറിയിച്ചു.
കൊവിഷീല്‍ഡ് വാക്സിന് നിര്‍മ്മിക്കാനും സംഭരിക്കാനുമുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചത്. മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ ഇത് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം മാത്രമെ വാക്സിന് വിപണികളിലെത്തുകയുള്ളൂ എന്ന് സെറം ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവസാന ഘട്ട പരീക്ഷണം ആരംഭിച്ചത്. 17 കേന്ദ്രങ്ങളില്‍ നിന്നായി 1600 വളണ്ടിയര്‍മാര്‍ക്കാണ് പരീക്ഷണ അടിസ്ഥാനത്തില്‍ വാക്സിന് ഡോസുകള്‍ നല്‍കുന്നത്. വാക്സിന്റെ ആദ്യ ഡോസ് കഴിഞ്ഞ ദിവസം വളണ്ടിയര്‍മാര്‍ക്ക് നല്‍കിയിരുന്നു. ആസ്ട്രസെനെകയുമായി ചേര്‍ന്നാണ് സെറം വാക്സിന് വികസിപ്പിക്കുന്നത്.
Comments