ലണ്ടന്‍: മാഞ്ചസ്റ്റര്‍ നായകന് ഹാരീ മാഗ്വയിറിന് ശിക്ഷ വിധിച്ച് ഗ്രീസിലെ കോടതി. തല്ലുണ്ടാക്കുകയും അറസ്റ്റ് തടയാന്‍ ശ്രമിക്കുകയും പോലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതിനുമാണ് ശിക്ഷ ലഭിക്കാന്‍ സാധ്യത. ഒപ്പം ടീമില്‍ നിന്നും ഇടക്കാലത്തേയ്ക്ക് വിലക്കിനുള്ള സാദ്ധ്യതയും ഉണ്ടെന്നാണ് സൂചന. ആകെ 21മാസവും 10 ദിവസവുമാണ് ശിക്ഷാ കാലാവധി. പ്രമുഖ താരത്തിന് ഇതുമൂലം രണ്ടു സീസണുകളാണ് നഷ്ടമാവാന്‍ സാദ്ധ്യതയുള്ളത്.
ഒഴിവുകാലം ആസ്വദിക്കാന്‍ പോയ സ്ഥലത്ത് ഹാരിയും സഹോദരനും സുഹൃത്തും ചേര്‍ന്നാണ് അടിപിടിയുണ്ടാക്കിയത്. മൈക്കോനോസ് എന്ന ഒഴിവുകാല വിശ്രമകേന്ദ്രത്തില്‍ നടത്തിയ അക്രമത്തിനിടെയാണ് പോലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതിനും കോടതി കേസ്സ് എടുത്തു. എന്നാല്‍ പരാതിയില്‍ പറയുന്നത്ര വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും അപ്പീല്‍ പോകുമെന്നും ഹാരി പറഞ്ഞു.
Comments