യൂറോപ്പാ നേഷന്‍സ് ലീഗ്: ഫ്രാന്‍സിനും ബെല്‍ജിയത്തിനും ജയം, ക്രിസ്റ്റ്യാനോയുടെ ഡബിളില്‍ പോര്‍ച്ചുഗല്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ നേഷന്‍സ് ലീഗ്: ഫ്രാന്‍സിനും ബെല്‍ജിയത്തിനും ജയം, ക്രിസ്റ്റ്യാനോയുടെ ഡബിളില്‍ പോര്‍ച്ചുഗല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 10:44 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: യൂറോപ്പാ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്നേറി. ഫ്രാന്‍സ് 4-2ന് ക്രൊയേഷ്യയേയും ബെല്‍ജിയം 5-1ന് ഐസ് ലന്റിനേയുമാണ് തകര്‍ത്തുവിട്ടത്. പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളില്‍ കരുത്തരായ സ്വീഡനെ തോല്‍പ്പിച്ചു.

ഗ്രീസ്മാന്‍ കളം നിറഞ്ഞ മത്സരത്തില്‍ ഫ്രാന്‍സ് ക്രൊയേഷ്യയുടെ ആക്രമണത്തെ പരിചയ സമ്പന്നത കൊണ്ടാണ് നേരിട്ടത്. കളിയുടെ 16-ാം മിനിറ്റില്‍ ഡീജാന്‍ ലോവറേനിലൂടെ ക്രൊയേഷ്യയാണ് മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 2-1ന് ഫ്രാന്‍സ് ലീഡ് പിടിച്ചു. 43-ാം മിനിറ്റില്‍ ഗ്രീന്‍സ്മാന്‍ സമനില ഗോള്‍ നേടിയപ്പോല്‍ ക്രൊയേഷ്യയുടെ ഡോമിനിക് ലിവാകോവിച്ചിന്റെ സെല്‍ഫ്‌ഗോള്‍ ഫ്രാന്‍സിന് 2-1ന്റെ ലീഡ് സമ്മാനിച്ചു. 55-ാം മിനിറ്റില്‍ ജോസിപ് ബ്രീകാലോ ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ട് 2-2ന്റെ സമനില പിടിച്ചു. എന്നാല്‍ 65-ാം മിനിറ്റില്‍ ഡയോട്ട് ഉപാമെക്കാനോയും 77-ാം മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി ഒലിവര്‍ ജിറൗഡും ഫ്രാന്‍സിന് 4-2ന്റെ മികച്ച ജയം നല്‍കി.

സ്വീഡനെതിരെ പോര്‍ച്ചുഗലിന്റേത് ശക്തമായ ആക്രമണമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളംനിറഞ്ഞതോടെ സ്വീഡന്‍ പ്രതിരോധ നിര നിഷ്പ്രഭമായി. 45, 72 മിനിറ്റുകളിലാണ് റൊണാള്‍ഡോയുടെ ഇരട്ട ഗോളുകള്‍ പിറന്നത്. ആദ്യ ഗോളോടെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ സ്വന്തം രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന രണ്ടാം താരമായി റൊണാള്‍ഡോ മാറി. ബെല്‍ജിയം 5-1ന്റെ ശക്തമായ ജയമാണ് ഐസ്‌ലന്റിനെതിരെ നേടിയത്. 10-ാം മിനിറ്റില്‍ ഹോംബര്‍ട്ടിലൂടെ ഐസ്‌ലന്റ് മുന്നിലെത്തിയെങ്കിലും പിന്നീട് യുറോപ്യന്‍ ഫുട്‌ബോളിന്റെ വശ്യത മുഴവന്‍ കാലിലേറ്റിയ ബെല്‍ജിയന്‍ നിര ഇരുപകുതികളിലുമായി അഞ്ചു ഗോളുകളാണ് എതിരാളികളുടെ വലയില്‍ കയറ്റിയത്. ആക്‌സല്‍ വിറ്റ്‌സലാണ് 13-ാം മിനിറ്റില്‍ സമനില പിടിച്ചത്. തുടര്‍ന്ന് മിക്കി ബാറ്റ്ഷുവായിയുടെ വക ഇരട്ട ഗോളുകളും പിറന്നു. 17, 69 മിനിറ്റുകളിലാണ് ഗോളടിച്ചത്. ഇതിനിടെ 50-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സും 79-ാം മിനിറ്റില്‍ ജെര്‍മീ ഡോക്കുവും ബെല്‍ജിയത്തിനായി ഗോളുകള്‍ നേടി.

Tags: football europa nations league
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies