അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 02:21 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ സ്വന്തം ഭാരതം എന്നും വിസ്മയങ്ങളുടെ നാടാണ്. ഒരുപക്ഷേ മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും മനോഹരവും അത്ഭുതവും നിറഞ്ഞ നിരവധി ചരിത്ര സ്മാരകങ്ങൾ നമ്മുടെ ഭാരതത്തിൽ തന്നെയാണുള്ളത് എന്ന് നിസ്സംശയം പറയാം. ഓരോ ചരിത്ര സ്മാരകങ്ങളുടെയും നിർമ്മിതികൾ നമ്മെ അതിശയിപ്പിക്കും എന്ന് തീർച്ച. അത്തരത്തിലൊരു നിർമ്മിതിയെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന മുരുട് ജൻജീര കോട്ടയാണ് താരം.

നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ കോട്ട മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിലെ മുരുടിലാണ് സ്ഥിതിചെയ്യുന്നത്. ജൽ ദുർഗ്‌ കോട്ട എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു. മുംബൈയിൽ നിന്നും 165 കിലോമീറ്റർ അകലെയുള്ള മുരുടിൽ നിന്ന് നോക്കിയാൽ കാണുന്ന ദ്വീപിലാണ് ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട എന്നറിയപ്പെടുന്ന ജൻജീര കോട്ട കാണാൻ സാധിക്കുക. ദ്വീപിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഒറ്റ നോട്ടത്തിൽ കടലിൽ ഉയർന്നു വന്ന കോട്ട എന്നാണ് തോന്നുക.

കോട്ടയുടെ പേരായ ജൻജീര എന്നത് ഒരു അറബി പദം എന്നാണ് പറയുന്നത്. കൊങ്കണി ഭാഷയുമായും ഈ പദത്തിന് ബന്ധമുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയ്‌ക്ക് ഏതൊരു തരത്തിലുള്ള അക്രമങ്ങളെയും പ്രതിരോധിക്കാൻ ഉള്ള ശേഷിയുണ്ട്. തിരമാലകളിൽ നിന്നും രക്ഷ നേടാൻ 40 അടി ഉയരമുള്ള മതിലുകൾ ആണ് പണിതിരിക്കുന്നത്.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആൾക്കാർ ആണ് ആദ്യമായി ഇവിടെ ഒരു കോട്ട നിർമ്മിക്കുന്നത്. കടൽകൊള്ളക്കാരുടെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവർ ഇത്തരത്തിലൊരു കോട്ട നിർമ്മിക്കുന്നത്. ശേഷം അഹമ്മദാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഷാഹി സുൽത്താൻ ഇത് പിടിച്ചെടുക്കുകയും അതിനായി തന്നെ സഹായിച്ച അറബികൾക്കും മറ്റും കോട്ടയുടെ ചുമതല നൽകുകയും ചെയ്തു.                                                                                                                                                                                                                                                                                                                                                                                                                കോട്ടയിലെ വൃത്താകൃതിയിൽ ഉള്ള 19 പോർച്ചുകൾ ആണ് എടുത്ത് പറയേണ്ട മറ്റൊരു ആകർഷണം. ശത്രുക്കളെ തുരത്താൻ ഉപയോഗിച്ചിരുന്ന 572 പീരങ്കികളിൽ മൂന്നെണ്ണം ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ പീരങ്കികൾക്ക് 12 കിലോമീറ്റർ ദൂരത്തേക്ക് വരെ വെടിയുതിർക്കാൻ സാധിക്കും.

                                                                                                                                                                                                                                                                   കോട്ടയുടെ വിശേഷങ്ങൾ പറയുമ്പോൾ കോട്ടയ്‌ക്കുള്ളിലെ ശുദ്ധജലം തരുന്ന രണ്ട് കുളങ്ങളെയും മറക്കാൻ പാടില്ലല്ലോ. ഇപ്പോഴും കടലിന് നടുവിലെ കോട്ടയിലെ ഈ ശുദ്ധജലകുളങ്ങൾക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ആയിട്ടില്ല.

                                                                                                                                                                                                                                                                                മഴക്കാലത്ത് ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്. എന്തെന്നാൽ മഴക്കാലങ്ങളിൽ വലിയ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകും.

മുരുടിൽ നിന്നും ബോട്ട് മാർഗം വഴിയാണ് ഈ കോട്ടയിലെത്താൻ സാധിക്കുക. ഏകദേശം രണ്ടുമണിക്കൂർ കാണാൻ ഉള്ള കാഴ്ചകളുമായി ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട നിങ്ങൾക്കായി കാത്തിരിക്കുന്നു.

Tags: Indian_placestravelerMAHARASHTRAIndian
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies